വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ മാത്രം; കെയ്‌ലി ജെന്നര്‍ ഒന്നാമത്

ലണ്ടന്‍: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ മാത്രം.സിനിമാ താരം പ്രിയങ്ക ചോപ്രയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. ഹോപ്പറാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.ബോളിവുഡ് താരമായ പ്രിയങ്ക പട്ടികയില്‍ 19ാം സ്ഥാനത്താണ്. ഏറെ ആരാധകരുള്ള താരത്തിന് ഒരു പോസ്റ്റിലൂടെ ലഭിക്കുന്നത് 271,000 ഡോളറാണ്. ജംഷഡ്പൂരുകാരിയായ പ്രിയങ്ക പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ കഴിഞ്ഞിടെ വിവാഹം കഴിച്ചത് ഏറെ വാര്‍ത്തയായിരുന്നു. പ്രിയങ്കയെക്കാള്‍ പ്രായം കുറഞ്ഞ ആളാണ് ജൊനാസ്.

viratkohli

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും സാമൂഹ്യ മാധ്യമത്തില്‍ വളരെ ആരാധക പിന്തുണയുണ്ട്. വിമര്‍ശകരെ വായടിപ്പിക്കുന്ന മറുപടികളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കോലിയുടെ ഓരോ പോസ്റ്റിനും വലിയ സ്വീകാര്യതയാണുള്ളത്. പട്ടികയിലെ 23ാം സ്ഥാനത്താണ് കോലി.കോലിയുടെ ഒരു പോസ്റ്റിന് 196,000 ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്.

വിന്‍ഡീസ് പര്യടനം; ഈ കളിക്കാരെ എന്തിനൊഴിവാക്കി? ടീം തെരഞ്ഞെടുപ്പിനെതിരെ സൗരവ് ഗാംഗുലിവിന്‍ഡീസ് പര്യടനം; ഈ കളിക്കാരെ എന്തിനൊഴിവാക്കി? ടീം തെരഞ്ഞെടുപ്പിനെതിരെ സൗരവ് ഗാംഗുലി

അമേരിക്കന്‍ ടിവി അവതാരികയും മോഡലുമായ കെയ്‌ലി ജെന്നറാണ് പട്ടികയില്‍ ഒന്നാമത്.കെയ്‌ലിയുടെ ഒരു പോസ്റ്റിന് 1,266,000 ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്. മറ്റ് പല പ്രമുഖരും പട്ടികയില്‍ ഇടം നേടിയത്.അറിയാന ഗ്രാന്‍ഡ്,ടെയ്‌ലര്‍ സ്വിഫ്റ്റ്,കര്‍ഡാഷിയാന്‍ ജെന്നര്‍ ക്ലാന്‍,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.

Story first published: Thursday, July 25, 2019, 8:44 [IST]
Other articles published on Jul 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X