Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്; ബംഗ്ലാദേശിനെതിരായ ടി20 ഫൈനലില്‍ റാഷിദ് ഖാന്‍ കളിക്കില്ല

ധാക്ക: ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ബംഗ്ലാദേശിനെതിരേ അഫ്ഗാന്‍ നിരയില്‍ നായകന്‍ റാഷിദ് ഖാന്‍ ഉണ്ടാകില്ല. കാല്‍ത്തുടയ്‌ക്കേറ്റ പരിക്കാണ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ക്ക് തിരിച്ചടിയായത്. ശനിയാഴ്ച ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തിനിടെയാണ് റാഷിദിന് പരിക്കേറ്റത്.ഫീല്‍ഡിങ്ങിനിടെ താരത്തിന്റെ ഇടം കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ''ഫൈനല്‍ മത്സരത്തില്‍ റാഷിദ് കളിക്കില്ല.ഇടത് കാല്‍ മസിലിന് പരിക്കേറ്റ റാഷിദിന് മൂന്ന് നാല് ദിവസത്തെ ചികിത്സ വേണ്ടിവരും. പിന്നീട് മാത്രമെ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാനാവൂ''അഫ്ഗാന്‍ ടീം മാനേജര്‍ നസിം ജാര്‍ അബ്ദുര്‍ റഹിം സായ് പറഞ്ഞു. റാഷിദ് ഖാന്റെ അഭാവം അഫ്ഗാന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

rashidkhan

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് പിന്നാലെയാണ് റാഷിദ് ഖാനെ അഫ്ഗാന്‍ ടീമിനെ നായകനായി നിയമിച്ചത്. 21കാരനായ താരത്തിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാന്‍ പുറത്തെടുത്തത്.ബംഗ്ലാദേശിനെതിരേ ചരിത്ര ടെസ്റ്റ് വിജയം നേടിയതിന് പിന്നാലെ ത്രിരാഷ്ട്ര ട്വന്റി20യിലും മികച്ച പ്രകടനമാണ് അഫ്ഗാന്‍ കാഴ്ചവെയ്ക്കുന്നത്.നിലവിലെ ട്വന്റി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് റാഷിദ് ഖാന്‍.ഈ മാസം 24ന് ധാക്കയിലാണ് ത്രിരാഷ്ട്ര ട്വന്റി20 ഫൈനല്‍ മത്സരം നടക്കുന്നത്. സിബംബാബ്‌വെയായിരുന്നു ടൂര്‍ണമെന്റിലുണ്ടായിരുന്ന മറ്റൊരു ടീം.

Story first published: Monday, September 23, 2019, 9:22 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+