Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പരമ്പരയ്‌ക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടി; സ്റ്റാര്‍ പേസര്‍ക്ക് പരിക്ക്

കൊളംബോ: ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ടീമിലെ മുഖ്യ പേസര്‍മാരിലൊരാളായ നുവാന്‍ പ്രതീപിനേറ്റ പരിക്കാണ് ശ്രീലങ്കയെ ആശങ്കപ്പെടുത്തുന്നത്. 2020 ജനുവരി ആദ്യവാരം ആരംഭിക്കുന്ന പരമ്പര പ്രതീപിന് നഷ്ടമാകുമെന്നാണ് വിവരം. പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകളുള്ളത്. പരിശോധനയില്‍ പരിക്ക് സ്ഥിരീകരിച്ചതായും ആറാഴ്ചത്തെ വിശ്രമം അനുവദിച്ചതായായും വാര്‍ത്തകളുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പരിക്ക് സ്ഥിരീകരിച്ചിട്ടില്ല.

nuwanpradeep-

പ്രതീപിന് പകരം ടീമില്‍ ആര് എന്നത് തീരുമാനമായിട്ടില്ല.കസുന്‍ രജിതയാവും പകരക്കാരനാവാന്‍ സാധ്യത. സുരങ്ക ലക്മാലിനെയും പരിഗണിക്കുന്നുണ്ട്. ടെസ്റ്റ് ടീമില്‍ സജീവതാരമായ ലക്മാല്‍ 2019 മാര്‍ച്ചിലാണ് അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി ടി20 കളിച്ചത്. പകരക്കാരനെ സംബന്ധിച്ച് ക്യാപ്റ്റന്‍ ലസിത് മലിംഗയും പരിശീലകന്‍ മിക്കി ആര്‍തറും തമ്മില്‍ ചര്‍ച്ച നടത്തുകയാണെന്നും അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ആരംഭിക്കുന്നത്.

Story first published: Wednesday, January 1, 2020, 9:48 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+