Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് മന്ദാന പുറത്ത്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ നിന്ന് വെടിക്കെട്ട് ഓപ്പണര്‍ സ്മൃതി മന്ദാന പുറത്ത്. പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. രണ്ടാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ ഏകദിന പരമ്പര താരത്തിന് നഷ്ടമാവും. ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് മന്ദാന പുറത്തെടുത്തത്. ഓപ്പണിങ്ങിലെ ഇന്ത്യയുടെ വിശ്വസ്തതയുടെ അഭാവം ടീമിന് തിരിച്ചടിയാവുമെന്നുറപ്പ്. മന്ദാനയ്ക്ക് പകരം പേസ് ബൗളര്‍ പൂജ വസ്ത്രാകറിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര നാളെയാണ് ആരംഭിക്കുന്നത്.

മന്ദാനയുടെ അഭാവത്തില്‍ പ്രിയ പൂനിയയാവും ഓപ്പണറായെത്തുക. അതേ സമയം മന്ദാനയുടെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റന്‍ മിതാലി രാജ് അഭിപ്രായപ്പെട്ടു. യുവതാരങ്ങള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. പ്രതിഭയുള്ള യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുനില്‍ക്കുകയാണെന്നും മിതാലി പറഞ്ഞു.

smritimandana

23കാരിയായ മന്ദാന ഇന്ത്യക്കുവേണ്ടി 20 ഏകദിനത്തില്‍നിന്ന് 42.41 ശരാശരിയില്‍ 1951 റണ്‍സ് നേടിയിട്ടുണ്ട്.ഇതില്‍ നാല് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Tuesday, October 8, 2019, 17:20 [IST]
Other articles published on Oct 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+