Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്; ഇംഗ്ലണ്ടിനെതിരായ ട്വന്റി20ക്ക് കെയ്ന്‍ വില്യംസണില്ല

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പരിക്ക്. തുടയ്‌ക്കേറ്റ പരിക്കാണ് വില്യംസണിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ കളിക്കുന്നത്. വില്യംസണിന്റെ അഭാവത്തില്‍ ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്. ബംഗ്ലാദേശിനെതിരായ മാര്‍ച്ചില്‍ നടന്ന പരമ്പരയ്ക്കിടയില്‍ത്തന്നെ വില്യംസണിനെ പരിക്ക് അലട്ടിയിരുന്നു.

ന്യൂസീലന്‍ഡ് മുഖ്യ പരിശീലകന്‍ ഗാരി സ്റ്റെഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വില്യംസണിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്. നേരത്തെ മുതല്‍ ഇതേ പരിക്ക് അദ്ദേഹത്തെ അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാണെങ്കിലും ഇത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് സ്റ്റെഡ് പറഞ്ഞു.

kanewilliamson

അതേ സമയം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ ന്യൂസീലന്‍ഡ് നിരയില്‍ തിരിച്ചെത്തി. ശ്രീലങ്കന്‍ പരമ്പരയ്ക്കിടെ ഫെര്‍ഗൂസന്റെ കൈവിരലിനാണ് പരിക്കേറ്റത്. ടീമിന്റെ മുഖ്യ ഫാസ്റ്റ് ബൗളറായ ട്രന്റ് ബോള്‍ട്ട് സന്നാഹ മത്സരത്തില്‍ കളിച്ച ശേഷമാണ് ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേരുക. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പര വരുന്നതിനാല്‍ ബോള്‍ട്ടിന് അനിവാര്യമായ വിശ്രമം നല്‍കേണ്ടതുണ്ടെന്നും സ്‌റ്റെഡ് പറഞ്ഞു.

Story first published: Friday, October 25, 2019, 17:24 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+