Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും പരിക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ആന്‍ഡേഴ്‌സണ്‍ പുറത്ത്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വില്ലനായി വീണ്ടും പരിക്ക്. ഇടത് വാരിയെല്ലിന് പരിക്കേറ്റതാണ് ഇത്തവണ ആന്‍ഡേഴ്‌സണ് തിരിച്ചടിയായത്. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ആന്‍ഡേഴ്‌സണ് നഷ്ടമാകും. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ മികച്ച ബൗളിങ് പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത് ആന്‍ഡേഴ്‌സണായിരുന്നു. അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടപ്പെടുന്നത് വിഷമകരമാണെങ്കിലും കുറച്ചുദിവസംകൂടി ടീമിന് പിന്തുണ നല്‍കി കൂടെയുണ്ടാകുമെന്ന് ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തു.

കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിലായിരുന്ന ആന്‍ഡേഴ്‌സണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെയാണ് ടീമില്‍ തിരിച്ചെത്തിയത്. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 189 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുത ആന്‍ഡേഴ്‌സണ്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

jamesanderson

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ് ആന്‍ഡേഴ്‌സണ്‍. തുടര്‍ച്ചയായ പരിക്കുകള്‍ താരത്തിന്റെ കരിയറിന് വലിയ തിരിച്ചടിയാകുന്നുണ്ട്. 151 ടെസ്റ്റില്‍ നിന്ന് 584 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ടി20യില്‍ നിന്ന് 18 വിക്കറ്റും ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, January 9, 2020, 16:22 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+