ഹ്യൂഗോ ലോറിസിന് പരിക്ക്, യൂറോ യോഗ്യതയ്ക്കുള്ള ഫ്രാന്‍സ് ടീമില്‍ നിന്ന് പുറത്ത്
ലണ്ടന്‍: പരിക്കേറ്റ ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് രണ്ട് മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് ക്ലബ്ബ് മെഡിക്കല്‍ വിഭാഗം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരായ മത്സരത്തിനിടെ ലോറിസിന്റെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. മുട്ടിന് സ്ഥാനചലനം സംഭവിച്ചതിനാല്‍ മികച്ച ചികിത്സയും അനിവാര്യമായ വിശ്രമവും അദ്ദേഹത്തിന് ആവശ്യമാണെന്ന് ടോട്ടനം വൃത്തങ്ങള്‍ വ്യക്തമാക്കി.
മോശം ഫോമിലുള്ള ടോട്ടനത്തെ സംബന്ധിച്ച് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ലോറിസിന്റെ പരിക്ക്. ബ്രൈറ്റണെതിരേ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടോട്ടനം തോറ്റത്. ലോറിസിന്റെ പരിക്ക് ഫ്രഞ്ച് ടീമിനും തലവേദനയായി. യൂറോ 2020 യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഫ്രഞ്ച് ടീമില്‍ ലോറിസ് ഇടം പിടിച്ചിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പകരം മൈക്ക് മൈഗ്നാനെ ടീമില്‍ ഉള്‍പ്പെടുത്തി.

32കാരനായ താരം ഈ സീസണില്‍ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. 2012ല്‍ ലിയോണില്‍ നിന്നാണ് ലോറിസ് ടോട്ടനത്തിലെത്തിയത്. 244 മത്സരങ്ങളില്‍ ക്ലബ്ബിന്റെ വലകാത്ത താരം 2018-19 സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനിലേക്കുള്ള ടോട്ടനത്തിന്റെ പ്രയാണത്തില്‍ നിര്‍ണ്ണായകമായി. ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലും ലോറിസ് അംഗമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications