Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശസ്ത്രക്രിയ; ക്രിക്കറ്റില്‍നിന്ന് അവധിയെടുത്ത് ജേസണ്‍ ബെഹറന്‍ഡോര്‍ഫ്

സിഡ്‌നി: വിദഗ്ധ ചികിത്സയ്ക്കായി ക്രിക്കറ്റില്‍നിന്ന് അവധിയെടുത്ത് ഓസീസ് പേസ് ബൗളര്‍ ജേസണ്‍ ബെഹറന്‍ഡോര്‍ഫ്. നട്ടെല്ലിലെ പരിക്കിനെത്തുടര്‍ന്ന് ഏറെനാളായി ബുദ്ധിമുട്ടുകയായിരുന്ന താരം ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനാലാണ് താല്‍ക്കാലിക അവധിയില്‍ പ്രവേശിച്ചത്.ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചിട്ടുണ്ട്.

''ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നട്ടെല്ലിലെ പരിക്കിന്റെ ബുദ്ധിമുട്ട് വീണ്ടും വേട്ടയാടിത്തുടങ്ങി. ശസ്ത്രക്രിയമാത്രമാണ് പൂര്‍ണമായും പരിക്ക് മാറ്റാനുള്ള വഴിയെന്നതിനാല്‍ അത് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുപാട് ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം. ശസ്ത്രക്രിയെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്. സമാനമായി നട്ടെല്ലില്‍ പരിക്കുപറ്റിയ ഓസ്‌ട്രേലിയയിലെയും ന്യൂസീലന്‍ഡിലെയും ബൗളര്‍മാരുമായി സംസാരിച്ചിരുന്നു. അവരെല്ലാം ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണമായി സുഖം പ്രാപിച്ചതായാണ് പറഞ്ഞത്''-ബെഹറന്‍ഡോര്‍ഫ് പറഞ്ഞു. പുറം വേദനയെത്തുടര്‍ന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ്ക്ക് വേണ്ടി കഴിഞ്ഞ മാസം താരത്തിന് കളിക്കാന്‍ സാധിച്ചില്ല.

jasonbehrendorff

29കാരനായ താരംഓസ്‌ട്രേലിയക്ക് വേണ്ടി 11 ഏകദിനത്തില്‍ നിന്ന് 16 വിക്കറ്റും ഏഴ് ട്വന്റി20യില്‍നിന്ന് ഏഴ് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. അവസാന സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ച ബെഹറന്‍ഡോര്‍ഫ് അഞ്ച് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, October 8, 2019, 17:34 [IST]
Other articles published on Oct 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+