Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജെയിംസ് ആന്‍ഡേഴ്‌സണ് പരിക്ക്;ആഷസ് ടെസ്റ്റ് കളിച്ചേക്കില്ല

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിക്കുന്ന കാര്യം സംശയത്തില്‍.ലാന്‍കാഷെയറിനുവേണ്ടി കളിക്കവെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കളം വിട്ടിരുന്നു. എം ആര്‍ ഐ സ്‌കാനിങ്ങില്‍ കാല്‍ മസിലിന് പരിക്കേറ്റതായി വ്യക്തമായിട്ടുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒന്നരമാസത്തെ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റ് ആരംഭിക്കുന്നത്.അതിനാല്‍ ആന്‍ഡേഴ്‌സണ്‍ കളിക്കുന്ന കാര്യം സംശയമാണ്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളറായ ആന്‍ഡേഴ്‌സണിന്റെ അഭാവം ഇംഗ്ലീഷ് നിരയ്ക്ക് കടുത്ത തിരിച്ചടിയാണ്.

ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയത് ആന്‍ഡേഴ്‌സനാണ്.148 ടെസ്റ്റുകളില്‍ നിന്നായി 575 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ പിഴുതത്.കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ളവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍.ഇംഗ്ലണ്ടിനുവേണ്ടി 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ട്വന്റി20യില്‍ നിന്നായി 18 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാരെങ്കിലും 2001ന് ശേഷം ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല.

jamesanderson

വരാനിരിക്കുന്ന ആഷസ് ടെസ്റ്റില്‍ പോരാട്ടവീര്യമേറും.പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഇത്തവണത്തെ ആഷസ്.ലോകകപ്പിനിടെ ഇരുവരെയും ഇംഗ്ലണ്ട് ആരാധകര്‍ അധിക്ഷേപിച്ചിരുന്നു.ഇതിന് അവരുടെ മണ്ണില്‍ മറുപടി പറയാനുറച്ചാവും ഇരുവരും ഇറങ്ങുന്നത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളിയും ഇംഗ്ലണ്ടാണ്.

Story first published: Tuesday, July 9, 2019, 9:38 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+