ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ജപ്പാന് താരം അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ച് ചാമ്പ്യനായത്. സ്കോര്‍ 21-15, 21-16. ഫൈനലില്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ട് സെറ്റിലും സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് യമാഗുച്ചി പുറത്തെടുത്തത്.
ഹസാര്‍ഡിന് റയലില്‍ തോല്‍വിയോടെ അരങ്ങേറ്റം; ബയേണ്‍ തകര്‍ത്തു
ആദ്യ സെറ്റിന്റെ രണ്ടാം പകുതിയില്‍ നാല് പോയന്റുകള്‍ക്ക് മുന്നിലുണ്ടായിരുന്ന സിന്ധുവിനെതിരെ തുടര്‍ച്ചയായ പോയന്റുകള്‍ നേടി യമാഗുച്ചി സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ തുടക്കംമുതല്‍ ജാപ്പനീസ് താരം കൃത്യമായ ലീഡ് നിലനിര്‍ത്തിയാണ് കിരീടനേട്ടത്തിലെത്തിയത്. യമാഗുച്ചിയുടെ തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഈ വര്‍ഷത്തെ ആദ്യ കിരീടനേട്ടം സ്ിന്ധുവിന് നഷ്ടമാവുകയും ചെയ്തു.
നേരത്തെ ലോക മൂന്നാം റാങ്ക് താരം ചൈനയുടെ ചെന്‍ യു ഫെയിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ ഇടം പിടിച്ചത്. സ്കോര്‍ 21-9, 21-10. സമീപകാലത്ത് മികച്ച പപ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ടൂര്‍ണമെന്റിനെത്തിയ ഇന്ത്യയുടെ കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ നേരത്തെ പുറത്തായിരുന്നു.