സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം; ഒരു സ്ഥാനത്തിനായി രണ്ടുപേര്‍ മത്സരം
സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബുധനാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം പൊടിപാറുമെന്നുറപ്പാണ്. ഇരുടീമുകളിലും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാരുണ്ടെന്നത് കളി ആവേശകരമാക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യ മത്സരത്തില്‍ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാകും ശ്രമം. മത്സരത്തില്‍ ഏറ്റവും പ്രധാനമായത് ആദ്യ ഇലവനെ തെരഞ്ഞെടുക്കയെന്നതാകും. രണ്ടിലധികം കളിക്കാര്‍ ഒരേ സ്ഥാനത്തിനായി മത്സരിക്കുന്നതിനാല്‍ ആരെ ഉള്‍പ്പെടുത്തണം ആരെ പുറത്തിരുത്തണമെന്ന കാര്യം ക്യാപ്റ്റനും ടീം മാനേജ്‌മെന്റിനും തലവേദനയാകും.

ആദ്യ അഞ്ചു സ്ഥാനങ്ങള്‍
ആദ്യ അഞ്ചു സ്ഥാനങ്ങളിലേക്കുള്ള കളിക്കാരെ സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്കകളുണ്ടാകില്ല. ഓപ്പണര്‍മാരായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെ ഇറങ്ങും. മൂന്നാമനായി വിരാട് കോലി ഉറപ്പിക്കുമ്പോള്‍ നാലാം സ്ഥാനത്ത് കെഎല്‍ രാഹുല്‍ തന്നെയാകും. അഞ്ചാം സ്ഥാനത്ത് എംസ് ധോണി ബാറ്റിങ്ങിനിറങ്ങും. അതേസമയം ആറാം സ്ഥാനത്തേക്ക് ആരായിരിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കേദാറും ജഡേജയും തമ്മില്‍ മത്സരം
ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പാണ്ഡ്യ ആറാമനോ ഏഴാമനോ ആയിട്ടാകും ഇറങ്ങുക. കേദാര്‍ ജാദവ് കളിക്കുകയാണെങ്കില്‍ ആറാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങും. രവീന്ദ്ര ജഡേജയാണെങ്കില്‍ പാണ്ഡ്യയ്ക്ക് പിന്നില്‍ ഏഴാമനാകാനാണ് സാധ്യത. കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും തമ്മില്‍ ആയിരിക്കും ആദ്യ ഇലവനില്‍ കയറിക്കൂടാന്‍ പ്രധാനമത്സരം.

ബൗളര്‍മാരിലും പരീക്ഷണം
ദക്ഷിണാഫ്രിക്കയുടെ ദൗര്‍ബല്യം മുതലെടുക്കാന്‍ യുസ്‌വേന്ദ്ര ചാഹലിനേയും കുല്‍ദീപ് യാദവിനേയും കളിപ്പിക്കാന്‍ ഇടയുണ്ട്. അങ്ങിനെവന്നാല്‍ ഒരു പേസര്‍ പുറത്തിരിക്കേണ്ടിവരും. സ്പിന്നറായി കുല്‍ദീപ് മാത്രമാണെങ്കില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംനേടും. ഹാര്‍ദിക് പാണ്ഡ്യയുടെ പേസ് ആക്രമണം കൂടിയാകുമ്പോള്‍ ഇന്ത്യന്‍ ടീം സന്തുലിതമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യയുടെ സാധ്യതാ ടീം
ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications