ന്യൂഡല്‍ഹി: ദീര്‍ഘനാളായി അലട്ടിയിരുന്ന പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. ദക്ഷിണാഫ്രിക്കയില്‍ നടന്ന അത്ലറ്റിക് സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റിലാണ് നീരജ് ഒളിമ്പിക്സ് യോഗ്യത നേടിയത്. മീറ്റില്‍ 87.86 മീറ്റര്‍ കണ്ടെത്തിയ നീരജ് ടോക്യോവിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.
മീറ്റ് അംഗീകാരമുള്ളതാണെന്ന് സൗത്ത് ആഫ്രിക്കനന് ഫെഡറേഷന് അറിയിച്ചതായി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് സ്ഥിരീകരിച്ചു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയശേഷം നീരജ് പരിക്കിന്റെ പിടിയിലായിരുന്നു. ദീര്‍ഘനാളത്തെ വിശ്രമത്തിനുശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ത്തന്നെ മികച്ച ദൂരത്തോടെ ഒളിമ്പിക്സ് യോഗ്യത നേടാനായത് നീരജിന് ആത്മവിശ്വാസം നല്‍കും. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര.
കോബി ബ്രയന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ദ്യോക്കോവിച്ച്
85 മീറ്ററാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. മീറ്റിലെ നാലാം അവസരത്തില്‍ നീരജ് 87.86 മീറ്റര്‍ കണ്ടെത്തി. ആകെ അഞ്ച് മത്സരാര്‍ഥികളാണ് ജാവലിന്‍ ത്രോയില്‍ മത്സരിക്കാനുണ്ടായിരുന്നത്. 77.61 മീറ്റര്‍ ദൂരമെറിഞ്ഞ ഇന്ത്യയുടെ തന്നെ രോഹിത് യാദവ് രണ്ടാം സ്ഥാനത്തെത്തി. ശേഷിക്കുന്ന മൂന്നു താരങ്ങളും ഫ്രാന്സില്നിന്നുള്ളവരാണ്. ഇവര്‍ക്ക് 70 മീറ്റര്‍പോലും കണ്ടെത്താനായില്ല.