Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹസ്യ ഹണിമൂണിന് പോയ വിരാടിനും അനുഷ്‌കയ്ക്കും സംഭവിച്ചത്

ദില്ലി: ലോകത്തിന്റെ ഏത് മുക്കില്‍ ചെന്നുപെട്ടാലും അവിടെ ഒരു ഇന്ത്യക്കാരന്‍ കാണുമെന്നാണ് കണക്ക്. ഈ അവസ്ഥ നേരിട്ടറിഞ്ഞവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും, ഭാര്യയും സൂപ്പര്‍താരവുമായ അനുഷ്‌ക ശര്‍മ്മയും. ക്യാപ്റ്റന്‍ ബോളിവുഡ് താരത്തെ കെട്ടുന്നത് ഒരു നിസ്സാര കാര്യമല്ലാത്തതിനാല്‍ വാര്‍ത്തകള്‍ക്കും പാപ്പരാസികളുടെ ശല്യത്തിനും യാതൊരു കുറവും കാണില്ലെന്ന് ഇരുവര്‍ക്കും വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് വിവാഹം നടത്തിയത് പോലെ ഹണിമൂണും ഇവര്‍ രഹസ്യമാക്കിയത്.

പണത്തിന് യാതൊരു കുറവുമില്ലാത്ത വിരുഷ്‌ക ദമ്പതികള്‍ക്ക് ലോകത്തില്‍ എവിടെയും ആഡംബരപൂര്‍ണ്ണമായ ഹണിമൂണ്‍ പോകാമായിരുന്നു. എന്നാല്‍ അവിടെയെല്ലാം ഇന്ത്യക്കാരുണ്ടാകുമെന്നും സാധാരണക്കാരായി നടക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ ഇവര്‍ വെച്ചുപിടിച്ചത് ഫിന്‍ലാന്‍ഡിലേക്കാണ്. ഇവിടുത്തെ റൊവാനിയെമി നഗരം ആര്‍ട്ടിക് സര്‍ക്കിളില്‍ നിന്നും വെറും നാല് മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂപ്പര്‍താരങ്ങളുടെ പകിട്ടില്ലാതെ ജീവിക്കാമെന്ന് കരുതിയാണ് ഈ ഇടം ഇവര്‍ തെരഞ്ഞെടുത്തത്.

commitment1

എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടപ്പായില്ല. കാരണം ഇന്ത്യക്കാര്‍ തന്നെ. ഒരു കോഫി ഷോപ്പില്‍ വെച്ചാണ് മൂന്ന് ഇന്ത്യക്കാരുമായി കൂട്ടിമുട്ടിയത്. ഇതോടെ സംഗതി പാളി. ഫോട്ടോയെടുക്കലും, സെല്‍ഫിയും എടുത്ത് ഇന്ത്യക്കാര്‍ സന്തോഷിച്ചു. ഇത്രയൊക്കെ കഴിഞ്ഞതോടെ തങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ ഒരു അപേക്ഷ വെച്ചതായി കോലി വ്യക്തമാക്കി. ദയവ് ചെയ്ത് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു അപേക്ഷ. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ വെച്ചായിരുന്നു വിരുഷ്‌കയുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെയായിരുന്നു ഹണിമൂണ്‍ യാത്രയും.

Story first published: Thursday, May 24, 2018, 12:09 [IST]
Other articles published on May 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+