വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുസ്തി താരം ദീപക് പൂണിയ ലോക ഒന്നാം റാങ്കില്‍; ബജ്‌രംഗിന് വീഴ്ച

ദില്ലി: ലോക ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ ഗുസ്തി താരം ദീപക് പൂണിയ ലോക ഒന്നാം റാങ്കില്‍. 86 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടിയ താരമാണ് പൂണിയ. ഫൈനലിലെത്തിയ താരം പരിക്കുമൂലം പിന്മാറുകയായിരുന്നു. അതേസമയം, 65 കിലോഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം റാങ്കായിരുന്ന ബജ്‌രംഗിന് സ്ഥാനം നഷ്ടമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ബജ്‌രംഗിന് വെങ്കം മാത്രമാണ് നേടാനായത്.

ദീപക് പൂണിയ 82 പോയന്റുമായാണ് ഒന്നാം റാങ്കിലെത്തിയത്. ലോക ചാമ്പ്യനായ ഹസന്‍ യസ്ദാനിയേക്കാള്‍ 4 പോയന്റ് കൂടുതല്‍. ഈ വര്‍ഷം യസര്‍ ഡോഗുവില്‍ വെള്ളി മെഡല്‍ നേടിയ ദീപക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തിന് തുണയായത്. അടുത്ത ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ ദീപക് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.

കോലിയെ ഇങ്ങനെ ക്രൂശിക്കരുത്; ഇന്ത്യക്ക് പുതിയ നായകന്‍ വേണമെന്ന് യുവരാജ്കോലിയെ ഇങ്ങനെ ക്രൂശിക്കരുത്; ഇന്ത്യക്ക് പുതിയ നായകന്‍ വേണമെന്ന് യുവരാജ്

deepakpunia

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലത്തിലൊതുങ്ങിയ ബജ്‌രംഗ് രണ്ടാം റാങ്കിലേക്കാണ് വീണത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ റഷ്യയുടെ ഗാദ്‌സിമുറാദ് റാഷിദോവ് ആണ് നിലവിലെ ഒന്നാം റാങ്ക് താരം. 57 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ രവി ദാഹിയ ഇതാദ്യമായി അഞ്ച് റാങ്കിനുള്ളില്‍ കടന്നു. അഞ്ചാം റാങ്കിലാണ് ദാഹിയ എത്തിയത്. മറ്റൊരു താരം രാഹുല്‍ അവാരെ ലോക രണ്ടാം റാങ്കിലുമെത്തി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ വനിതാ താരം വിനേഷ് ഫോഗട്ട് 53 കിലോഗ്രാം വിഭാഗത്തില്‍ രണ്ടാം റാങ്കിലെത്തി. സീമ ബിസ്ല മൂന്നാം റാങ്കിലെത്തി. പൂജ ദണ്ഡ അഞ്ചാം റാങ്കിലും മഞ്ജു കുമാരി ഏഴാം റാങ്കിലുമാണ്.

Story first published: Friday, September 27, 2019, 17:22 [IST]
Other articles published on Sep 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X