മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ ഞെട്ടിച്ച് ഹര്‍മന്‍പ്രീത് കൗര്‍ പാഡഴിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്നട്വന്റി20 ലോകകപ്പിലെ വിവാദങ്ങളെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്ന് ഹര്മന് പറഞ്ഞു. ഇന്ത്യന്‍ വനിതാ ടീം ട്വന്റി20 ക്യാപ്റ്റനായ ഹര്മന് നീണ്ട അവധി നല്‍കണമെന്ന് ബി.സി.സി.ഐ അറിയിച്ച് കഴിഞ്ഞു. വിശ്രമം അനിവാര്യമായ സമയമാണിതെന്നും തന്റെ മാതാപിതാക്കളുടെ ആഗ്രഹവും മാറി നില്‍ക്കണമെന്നാണെന്നും ഹര്മന് പറഞ്ഞു. കുറച്ചുനാളുകളായി എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.വിവാദങ്ങളില്‍ അനാവശ്യമായി എന്റെ പേര് ചേര്‍ക്കപ്പെടുന്നു. ഇതിനോട് പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും ക്രിക്ക് ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഹര്മന് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ക്ക് കാരണമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഇത്തവണ വെസ്റ്റിന്‍ഡീസ് കൊണ്ടുപോകുമോ; അട്ടിമറിക്കാന്‍ ശ്രീലങ്കയും തയ്യാര്‍
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ തകിടം മറിച്ചത്. സെമി ഫൈനലില്‍ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ പുറത്തിരുത്താനുള്ള ഹര്‍മന്റെ തീരുമാനം പിഴച്ചു. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ വിവാദം ആളിക്കത്തി. അന്ന് പരിശീലകനായിരുന്ന രമേഷ് പവാര്‍ ഹര്‍മനൊപ്പം ചേര്‍ന്ന് തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് മിതാലിയും പരസ്യമായി പ്രതികരിച്ചതോടെ പ്രശ്നം രൂക്ഷമായി. ഇതോടെ ടീമില്‍ ചേരിതിരുവുണ്ടായി.
രമേഷ് പവാറിന്റെ കരാര്‍ പുതുക്കി നല്കാന് ബി.സി.സി.ഐ തയ്യാറുമായില്ല. ഇതോടെ ടീം രണ്ടു തട്ടില്‍. പിന്നീട് നടന്ന മത്സരങ്ങളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹര്മന് സാധിച്ചില്ല. ഇതോടെയാണ് താരം കളി മതിയാക്കാന്‍ തീരുമാനിച്ചത്. ബിഗ് ബാഷ് ലീഗില്‍ കളിച്ചിട്ടുള്ള താരമാണ് ഹര്മന്. 30കാരിയാ ഹര്മന് 93 ഏകദിനത്തില്‍ നിന്ന് 2244 റണ്‍സും 96 ട്വന്റി20യില്‍ നിന്ന് 1910 റണ്‍സും നേടിയിട്ടുണ്ട്. 22 ഏകദിന വിക്കറ്റും 25 ട്വന്റി20 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.