പെയ്‌നിന്റെ വാക്ക് പന്ത് തള്ളിയില്ല, മക്കളെ നോക്കാന്‍ ഇന്ത്യന്‍ താരമെത്തി!! വൈറലായി ചിത്രം

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള വാക്‌പോര് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുടീമിലെയും കളിക്കാര്‍ മല്‍സരത്തിനിടെ പല തവണ സ്ലെഡ്ജിങില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇന്ത്യന്‍ നിരയില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓസീസ് നിരയില്‍ ക്യാപ്റ്റ്‌നും വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നുമാണ് സ്ലെഡ്ജിങില്‍ മുന്നിട്ടുനിന്നത്.

മെല്‍ബണില്‍ ഇന്ത്യ ജയിച്ച മൂന്നാമത്തെ ടെസ്റ്റിലും പന്ത് ബാറ്റ് ചെയ്യുമ്പോള്‍ പെയ്‌നും പെയ്ന്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്തും പ്രകോപിപ്പിച്ച് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ തങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് കളിക്കിടയിലെ നേരംപോക്കായി കണ്ടാല്‍ മതിയെന്ന സൂചന നല്‍കി പെയ്‌നിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരിക്കുകയാണ് പന്ത്.
മക്കളെ നോക്കാന്‍ പന്തെത്തി
മെല്‍ബണ്‍ ടെസ്റ്റിനിടെ പന്ത് ബാറ്റ് ചെയ്യുമ്പോള്‍ പെയ്ന്‍ പ്രകോപിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. ഓസീസിനെതിരായ ഏകദിന ടീമില്‍ അംഗമല്ലാത്തതിനാല്‍ പന്തിനോട് തന്റെ മക്കളെ നോക്കാന്‍ വീട്ടില്‍ നില്‍ക്കുമോയെന്നും എങ്കില്‍ തനിക്കും ഭാര്യക്കും സിനിമയ്ക്കു പോവാമെന്നും പെയ്ന്‍ കളിക്കിടെ പറഞ്ഞിരുന്നു.
അന്നു കളിക്കളത്തില്‍ പ്രതികരിക്കാതിരുന്ന പന്ത് കഴിഞ്ഞ ദിവസം പെയ്ന്‍ ആവശ്യപ്പെട്ടതു പോലെ അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും കാണാനെത്തിയതാണ് ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്.

ചിത്രം പുറത്തുവിട്ട് പെയ്‌നിന്റെ ഭാര്യ
പെയ്‌നിന്റെ മക്കളില്‍ ഒരാളെയും തോളിലെടുത്തു പന്ത് നില്‍ക്കുന്ന ചിത്രം ഭാര്യ ബോണെ പെയ്‌നാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുള്‍പ്പെടെ ഈ ചിത്രം തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
മക്കളെ നോക്കാന്‍ ഏറ്റവും മികച്ചയാളെന്ന അടിക്കുറിപ്പോടെയാണ് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പന്തിനൊപ്പമുള്ള ചിത്രം പെയ്‌നിന്റെ ഭാര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പന്തും പെയ്‌നിനെ പ്രകോപിപ്പിച്ചു
മെല്‍ബണ്‍ ടെസ്റ്റിനിടെ മക്കളെ നോക്കാന്‍ വരുമോയെന്ന് ചോദിച്ചു തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച പെയ്‌നിനെ പന്തും ഓസീസിന്റെ രണ്ടാമിന്നിങ്‌സിനിടെ സ്ലെഡ്ജ് ചെയ്തിരുന്നു. പെയ്ന്‍ ബാറ്റ് ചെയ്യുന്നതിനിടെ സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്ത മായങ്ക് അഗര്‍വാളിനോടു പന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. നമുക്കൊരു പ്രത്യേക അതിഥിയുണ്ട്. താല്‍ക്കാലിക ക്യാപ്റ്റനെക്കുറിച്ച് നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ? ജഡേജ, നീ അദ്ദേഹത്തെ പുറത്താക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. സംസാരിക്കുന്നതാണ് അദ്ദേഹത്തിനു ഇഷ്ടം. അദ്ദേഹത്തിന് അറിയാവുന്ന ഒരേയൊരു കാര്യവും അതു തന്നെയാണ്. സംസാരിക്കല്‍ മാത്രം.
പെയ്ന്‍ പന്തിനെ സ്ലെഡ്ജ് ചെയ്യുന്നു
മെല്‍ബണ്‍ ടെസ്റ്റിനിടെ പന്തിനെ സ്ലെഡ്ജ് ചെയ്യുന്ന ടിം പെയ്ന്‍
പന്തിന്റെ സ്ലെഡ്ജിങ്
മെല്‍ബണ്‍ ടെസ്റ്റില്‍ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ഓസീസ് നായകന്‍ ടിം പെയ്‌നിനെ സ്ലെഡ്ജ് ചെയ്യുന്ന പന്ത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications