ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ അച്ഛനായി. പെണ്‍കുഞ്ഞിനാണ് രഹാനെയുടെ ഭാര്യ രാധിക ധോപാവ്കര്‍ ജന്മം നല്‍കിയത്. നിലവില്‍ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് താരം. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ് ട്വിറ്ററിലൂടെ രഹാനെയെ അഭിനന്ദിച്ചു രംഗത്തു വന്നിട്ടുണ്ട്.
ടൗണിലെ പുതിയ ഡാഡിക്ക് അഭിനന്ദനങ്ങള്‍. അമ്മയും കുഞ്ഞു രാജകുമാരിയും സുഖമായിരിക്കുന്നുവെന്നു വിശ്വസിക്കുന്നു. ജീവിതത്തിലെ ഏറ്റവും രസകമായ ഭാഗം തുടങ്ങിക്കഴിഞ്ഞു അജുവെന്നും ഭാജി ട്വീറ്റ് ചെയ്തു.
ജൂലൈയിലാണ് താന്‍ പിതാവാകാന്‍ പോവുന്ന സന്തോഷ വാര്‍ത്ത രഹാനെയും ഭാര്യയും പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാര്യ നിറവയറോടെ നില്ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. 2014ലാണ് മുംബൈയില്‍ വച്ച് രഹാനെ രാധികയെ മിന്നുചാര്‍ത്തിയത്. രഹാനെയുടെ ബാല്യകാലം മുതലുള്ള കൂട്ടുകാരി കൂടിയാണ് രാധിക.