വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോജര്‍ ഫെഡററെ ഞെട്ടിച്ചതിന് പിന്നാലെ എടിപി റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി സുമിത് നാഗല്‍

ദില്ലി: ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗലിന് എടിപി റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ്. 15 സ്ഥാനങ്ങള്‍ മുന്നില്‍ കയറിയ സുമിത് 159-ാം റാങ്കിലെത്തി. കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലാണ് നാഗല്‍. ബന്‍ജ ലൂക്ക എടിപി ചാലഞ്ചറില്‍ റണ്ണറപ്പായിരുന്നു താരം. യുഎസ് ഓപ്പണില്‍ യോഗ്യതാ റൗണ്ടിലൂടെ കളിക്കാനെത്തിയ ഇരുപത്തിരണ്ടുകാരന്‍ ആദ്യ മത്സരത്തില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് നേടി അമ്പരപ്പിച്ചിരുന്നു.

ഇന്ത്യന്‍ ടെന്നീസിലെ ഭാവിതാരമായാണ് ഹരിയാണ സ്വദേശി വിലയിരുത്തപ്പെടുന്നത്. കളി തുടര്‍ച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരം ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി എന്നിവര്‍ക്കുശേഷം ഇന്ത്യയുടെ ടെന്നീസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശേഷിയുള്ള താരമാണ്. സമീപഭാവിയില്‍തന്നെ നാഗലിന് എടിപി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ കടക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രോ കബഡി ലീഗ്; ദബാംഗ് ഡല്‍ഹി കുതിപ്പ് തുടരുന്നു, യുപി യോദ്ധയ്ക്കും ജയംപ്രോ കബഡി ലീഗ്; ദബാംഗ് ഡല്‍ഹി കുതിപ്പ് തുടരുന്നു, യുപി യോദ്ധയ്ക്കും ജയം

sumitnagal

പ്രജ്‌നേഷ് ഗുണേശ്വരനാണ് നിലവില്‍ 100 റാങ്കിനുള്ളില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ താരം. 82-ാം റാങ്കിലാണ് പ്രജ്‌നേഷ്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്താനും പ്രജ്‌നേഷിന് കഴിഞ്ഞു. അതേസമയം, രാംകുമാര്‍ രാമനാഥന്‍ മൂന്ന് സ്ഥാനങ്ങള്‍ പിറകോട്ടിറങ്ങി 179-ാം റാങ്കിലാണുള്ളത്. ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണ്‍ എന്നിവര്‍ യഥാക്രമം 43, 49 സ്ഥാനങ്ങളിലാണ്.

Story first published: Tuesday, September 17, 2019, 9:43 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X