'വിവാദം, തള്ളിപ്പറയല്‍, പ്രണയം, വിവാഹം', മഹേഷ് ഭൂപതി- ലാറ ദത്ത സൂപ്പര്‍ ദമ്പതികളുടെ കഥയിതാ
ഇന്ത്യയുടെ ടെന്നിസ് ഇതിഹാസമാണ് മഹേഷ് ഭൂപതി. ചൈനയില്‍ ജനിച്ചു വളര്‍ന്ന മഹേഷ് 1995ല്‍ പ്രൊഫഷനല്‍ ടെന്നിസിലേക്കുള്ള വരവറിയിച്ചു. 1997ല്‍ ഗ്രാന്റ്സ്ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി അദ്ദേഹം സ്വന്തം പേരിലാക്കി.ജപ്പാന്റെ റികാ ഹികാരിയ്‌ക്കൊപ്പം റാക്കറ്റേന്തി ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടമാണ് അദ്ദേഹം നേടിയത്. ഡബിള്‍സിലെ ശ്രദ്ധേയനായ താരങ്ങളിലൊരാളായ അദ്ദേഹത്തിന് 2001ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.
ടെന്നിസിലെ പേരിനും പ്രശസ്തിക്കുമൊപ്പം ഏവരും ചര്‍ച്ചചെയ്ത പ്രണയ ജീവിതവും വിവാഹവുമായിരുന്നു മഹേഷിന്റേത്.2000ലെ മിസ് യൂനിവേഴ്‌സ് കിരീടം ചൂടിയ ലാറ ദത്തെയെയാണ് മഹേഷ് വിവാഹം ചെയ്തത്. രണ്ട് പേരും അവരുടേതായ മേഖലയിലെ സൂപ്പര്‍ താരങ്ങളായിരുന്നതില്‍ ആരാധകരുടെ ഇഷ്ട ദമ്പതികളാണ് ഇരുവരും.

ലാറ ദത്തെയുടെ ആദ്യ പ്രണയം
മിസ് യൂനിവേഴ്‌സ് ആയതിനാല്‍ത്തന്നെ ഗോസിപ്പ് കണ്ണുകള്‍ ലാറയ്ക്ക് പിന്നാലെയുണ്ടായിരുന്നു. മഹേഷുമായുള്ള പ്രണയത്തിന് മുമ്പ് ഭൂട്ടാന്‍ കാരനായ മോഡല്‍ കെല്ലി ഡോര്‍ജിയുമായി ലാറ പ്രണയത്തിലായിരുന്നു. ഏകദേശം ഒമ്പത് വര്‍ഷത്തോളം ഈ പ്രണയം നീണ്ടു. ഏവരും വിവാഹത്തിലേക്കെത്തുമെന്ന് കരുതിയ ഈ പ്രണയ ബന്ധം ഏവരെയും ഞെട്ടിച്ചാണ് തകര്‍ന്നത്. ലാറക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് കെല്ലി രംഗത്തെത്തി. ഡിനോ മോറിയോയുമായി ലാറ പുലര്‍ത്തിയ ബന്ധമാണ് ഇരുവര്‍ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്തിയത്. ഇത് വലിയ ചര്‍ച്ചയാവുകയും മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു.

മഹേഷ്-ലാറ പ്രണയത്തിന്റെ തുടക്കം
വിവാദങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് ലാറ ദത്ത-മഹേഷ് ഭൂപതി പ്രണയം ആരംഭിക്കുന്നത്. ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത് മഹേഷിന്റെ സ്‌പോര്‍ട്‌സ് കമ്പനിയില്‍വെച്ചാണ്. ഒരു ബിസിനസ് മീറ്റിങ്ങിനായാണ് ലാറ മഹേഷിന്റെ കമ്പനിയിലെത്തിയത്. ഇവിടെ വെച്ചുള്ള കൂടിക്കാഴ്ച പതിയെ സുഹൃത് ബന്ധത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറിയിരുന്നു. വിവാഹത്തിന് മുമ്പ് പല പൊതുസ്ഥലത്തും ഇരുവരെ കണ്ടത് ഗോസിപ്പ് കോളങ്ങള്‍ ആഘോഷമാക്കിയിരുന്നു.

വിവാദങ്ങള്‍ക്കൊടുവിലെ വിവാഹം
മാധ്യമങ്ങള്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2011ലെ വാലന്റൈന്‍സ് ഡേയിലാണ് ഇരുവരും വിവാഹിതരായത്. മുംബൈയില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും ഹണിമൂണ്‍ യാത്രയും വിവാഹത്തിന്റെ ചിത്രങ്ങളുമെല്ലാം മാധ്യമങ്ങളില്‍ കുറച്ചുനാള്‍ നിറഞ്ഞ് നിന്നിരുന്നു. ലാറയും മഹേഷും തമ്മിലുള്ള പ്രായ വ്യത്യാസം ഒരു വയസാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications