Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാണ്ഡ്യയുടെയും രാഹുലിന്റെയും ഭാവി? ഇന്ത്യക്ക് അവരെ വേണോ? ശ്രീശാന്തിന് പറയാനുള്ളത്...

പാണ്ഡ്യയുടെയും രാഹുലിന്റെയും ഭാവി? | Oneindia Malayalam

മുംബൈ: ഒരു ടെലിവിഷന്‍ ഷോയിലെ അതിരുവിട്ട പരാമര്‍ശങ്ങളെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇന്ത്യയുടെ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവരുടെ മടങ്ങിവരവ് എന്നായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബിസിസിഐയാണ് രണ്ടു പേരെയും സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും ഇരുവരെയും തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. മാത്രമല്ല വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും രണ്ടു താരങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു.

പ്രതിക്കൂട്ടിലായ പാണ്ഡ്യക്കും രാഹുലിനും പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മലയാളി പേസര്‍ ശ്രീശാന്ത്. വാതുവയ്പ്പ് വിവാദത്തില്‍ കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചിട്ടും ബിസിസിഐയുടെ വിലക്ക് മൂലം കരിയര്‍ തന്നെ ഏറക്കുറെ അവസാനിച്ച താരമാണ് അദ്ദേഹം.

രണ്ടു പേരെയും ഇന്ത്യക്കു വേണം

രണ്ടു പേരെയും ഇന്ത്യക്കു വേണം

ഇന്ത്യന്‍ ടീമിന് തീര്‍ച്ചയായും ആവശ്യമുള്ള താരങ്ങളാണ് പാണ്ഡ്യയും രാഹുലുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. രണ്ടു താരങ്ങളും ഇന്ത്യയുടെ മാച്ച് വിന്നര്‍മാരാണ്. എന്നാല്‍ ഒരു കായിക താരത്തിന്റെ ഭാഗത്തു നിന്നുണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ടിവി ഷോയില്‍ ഇരുവരും നടത്തിയത് എന്ന അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും ശ്രീ ചൂണ്ടിക്കാട്ടി.

 ടീമില്‍ തിരിച്ചെത്തും

ടീമില്‍ തിരിച്ചെത്തും

ഉടനെയോ അധികം വൈകാതെയോ പാണ്ഡ്യയും രാഹുലും ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുക തന്നെ ചെയ്യും. ഒരു മല്‍സരത്തില്‍ കളിക്കാതിരിക്കാന്‍ കഴിയുകയെന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം എത്രത്തോളം വിഷമകരമാണെന്ന് തനിക്കറിയാം. ബിസിസിഐ രണ്ടു താരങ്ങളെയും വീണ്ടും കളിക്കാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

ചെയ്തത് തെറ്റുതന്നെ

ചെയ്തത് തെറ്റുതന്നെ

പാണ്ഡ്യയും രാഹുലും ചെയ്തത് തെറ്റ് തന്നെയാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി. വളരെ മോശം കാര്യങ്ങളാണ് ഇരുവരും ചാനല്‍ പരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്ത താരങ്ങള്‍ കായിക ലോകത്ത് വേറെയുണ്ട്. എന്നാല്‍ അവരെല്ലാം ഇപ്പോഴും കളി തുടരുകയാണ്. അതേ വ്യക്തികള്‍ തന്നെയാണ് ഇപ്പോള്‍ പാണ്ഡ്യയെയും രാഹുലിനെയുമെല്ലാം ആക്രമിക്കുന്നത്. അവസരം ലഭിക്കുമ്പോള്‍ കടുവകളെ പോലെ അവര്‍ ചാടിവീഴുകയാണന്നെും ശ്രീശാന്ത് തുറന്നടിച്ചു.

Story first published: Tuesday, January 15, 2019, 10:00 [IST]
Other articles published on Jan 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+