ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി കൗമാര ഷൂട്ടിങ് താരം ഐശ്വര്യ പ്രതാപ് സിങ് തൊമാര്‍
ഡല്‍ഹി: ഇന്ത്യന്‍ കൗമാരതാരം ഐശ്വര്യ പ്രതാപ് സിങ് തൊമാര്‍ ടോക്യോ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ 3 പൊസിഷന്‍ വിഭാഗത്തില്‍ വെങ്കലം നേടിയാണ് ഇന്ത്യന്‍ താരം ടോക്യോ ഒളിമ്പിക്‌സ് ടിക്കറ്റ് ഉറപ്പാക്കിയത്. യോഗ്യതയ്ക്കായുള്ള 1168 സ്‌കോര്‍ ഐശ്വര്യ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തമാക്കി.
പതിനെട്ടുകാരനായ തൊമാര്‍ കടുത്ത സാഹചര്യത്തെ അതിജീവിച്ചാണ് മെഡല്‍ നേടിയത്. മത്സരത്തിനിടെ കാറ്റുവീശിയത് വെല്ലുവിളിയായിരുന്നെന്ന് താരം പറഞ്ഞു. ടോക്യോ ഒളിമ്പിക്‌സ് യോഗ്യത ലഭിക്കുന്നതിനാല്‍ ഫൈനലില്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ഒരു തവണ മികച്ച ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞതോടെ താളം വീണ്ടെടുക്കാനായെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യയുടെ നേട്ടത്തില്‍ പരിശീലകരായ സുമാ ശിരുര്‍ സന്തോഷം പ്രകടിപ്പിച്ചു.

പതിനെട്ടുകാരനായ ഐശ്വര്യ പക്വതയോടെയുള്ള പ്രകടനമാണ് നടത്തിയതെന്ന് പരിശീലകന്‍ പറഞ്ഞു. പ്രത്യേകിച്ചും കാറ്റുള്ള സാഹചര്യത്തില്‍ മികവുകാട്ടാനായി. പരിശീലനത്തിനായി കൂടുതല്‍ സമയം ചെലവഴിച്ചത് നേട്ടമായിട്ടുണ്ട്. ദോഹയിലെത്തുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ കഠിന പരിശീലനം നടത്തിയിരുന്നു. മൂന്നുദിവസമാണ് പ്രത്യേക പരിശീലനത്തിനായി എടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications