Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പരമ്പരയെ പ്രതികാര ബുദ്ധിയോടെ കാണുന്നില്ല; ഓസീസ് നായകന്‍ ടിം പെയ്ന്‍

സിഡ്‌നി: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഓസ്‌ട്രേലിയ തൊ്ട്ടുപിന്നിലെത്തിയിരിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ കുതിപ്പ്. 2019നെ മികച്ച നേട്ടങ്ങളോടെ യാത്രയാക്കിയ ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍. പാകിസ്താനെതിരെയും ന്യൂസീലന്‍ഡിനെതിരേയും മികച്ച വിജയം നേടാനായി. എന്നാല്‍ ഇന്ത്യയോട് ചരിത്രത്തിലാദ്യമായി സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഇല്ലാതെയിറങ്ങിയ ഓസ്‌ട്രേലിയയെയാണ് വിരാട് കോലിയും സംഘവും മുട്ടുകുത്തിച്ചത്.

ഇന്ത്യയോടേറ്റ തോല്‍വി ടീമെന്ന നിലയില്‍ തിരിച്ചടിയാണെന്നും എന്നാല്‍ ഇന്ത്യക്കെതിരായി വരാനിരിക്കുന്ന പരമ്പരയെ പ്രതികാര ബുദ്ധിയോടെ കാണുന്നില്ലെന്നുമാണ് പെയ്ന്‍ പറഞ്ഞത്. ന്യൂസീലന്‍ഡിനെതിരായ മത്സര ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2020നെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവസാന സീസണിനെക്കാള്‍ മികച്ച ടീമാണ് ഇത്തവണയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

timpaine

ജനുവരി അവസാനം ഓസ്‌ട്രേലിയയുമായി ഇന്ത്യ ഏകദിനം കളിക്കുന്നുണ്ട്.ഈ വര്‍ഷം ഇരുവരും തമ്മില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരവും കളിക്കുന്നുണ്ട്. പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമാണ്. ലാബുഷാനെ, സ്മിത്ത്, വാര്‍ണര്‍, മാത്യു വേഡ് തുടങ്ങി മികച്ച ബാറ്റിങ് നിരയാണ് നിലവില്‍ ഓസീസിനൊപ്പമുള്ളത്. എന്തായാലും ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പര കടുത്തതാകുമെന്നുറപ്പ്.

Story first published: Tuesday, January 7, 2020, 9:00 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+