Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍റെ വീട്ടില്‍ പൃഥ്വിയുടെ രഹസ്യ സന്ദര്‍ശനം!! ഉപദേശം തേടി, യുവതാരത്തെ അലട്ടുന്നത് പരിക്കല്ല!!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാനാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. സ്‌കൂള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് പ്രകടനത്തെ വരവറിയിച്ച പൃഥ്വി സീനിയര്‍ ടീമിനായും ഇതിനകം അരങ്ങേറിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി തുടങ്ങിയ താരം ഇപ്പോള്‍ പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്. ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു പോയപ്പോഴാണ് പൃഥ്വിക്കു പരിക്കേറ്റത്. തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാവാതെ താരം നാട്ടിലേക്കു മടങ്ങിയിരുന്നു.

ഈ മാസം 21ന് ആരംഭിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് താരം. ഇതിനു ശേഷം ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും പൃഥ്വി ബാറ്റേന്തും.

സച്ചിനെ സന്ദര്‍ശിച്ചു

സച്ചിനെ സന്ദര്‍ശിച്ചു

പരിക്കില്‍ നിന്നും മോചിതനായി വരുന്ന പൃഥ്വി ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും ആരാധനാപാത്രവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ബാന്ദ്രയിലെ സച്ചിന്റെ വീട്ടിലെത്തിയാണ് പൃഥ്വി കൂടിക്കാഴ്ച നടത്തിയത്. കളിക്കളത്തിലേക്കു മടങ്ങിവരുന്നതിന് മുമ്പ് സച്ചിന്റെ ഉപദേശം തേടിയാണ് പൃഥ്വി പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സച്ചിന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല സച്ചിന്റെ ബാറ്റിങ് ശൈലിയുമായി വളരെയേറെ സാമ്യവും യുവതാരത്തിനുണ്ട്.

സച്ചിന്‍ നേരത്തേ പറഞ്ഞു

സച്ചിന്‍ നേരത്തേ പറഞ്ഞു

പൃഥ്വിയുടെ കഴിവിനെക്കുറിച്ച് സച്ചിന്‍ നേരത്തേ തന്നെ പുകഴ്ത്തിയിരുന്നു. എട്ട്- ഒമ്പത് വയസ്സുള്ളപ്പോള്‍ പൃഥ്വി നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും വളരെ സ്‌പെഷ്യലാണ് അവനെന്ന് അന്നു തന്നെ തിരിച്ചറിഞ്ഞതായും സച്ചിന്‍ പറഞ്ഞിരുന്നു. ഇന്ത്യക്കു വേണ്ടി ഭാവിയില്‍ കളിക്കാനുള്ള യോഗ്യതയും പൃഥ്വിക്കുണ്ടെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു.

 പരിക്ക് മാത്രമല്ല പ്രശ്‌നം

പരിക്ക് മാത്രമല്ല പ്രശ്‌നം

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്ക് മാത്രമല്ല മാനസികമായ ചില പ്രശ്നങ്ങളും പൃഥ്വിയെ അലട്ടിയിരുന്നതായാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ കരിയറിനു തന്നെ ഒരുപക്ഷെ ദോഷം ചെയ്യുന്നവയാണ് ഇതെന്നാണ് സൂചന. ഇവയെ എല്ലാം മറികടക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് പൃഥ്വി സച്ചിന്റെ ഉപദേശം തേടി വീട്ടില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Friday, February 15, 2019, 10:19 [IST]
Other articles published on Feb 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+