Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ റിലേ ടീമിന്റെ വെള്ളി സ്വര്‍ണമാകും; ബഹ്‌റെയ്ന്‍ താരത്തിന് അയോഗ്യത

ന്യഡല്‍ഹി: ഇന്ത്യയുടെ മിക്‌സഡ് റിലേ ടീമിന്റെ ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ സ്വര്‍ണമെഡലായി ഉയര്‍ത്തപ്പെടും. 2018-ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് മുഹമ്മദ് അനസ്, ഹിമ ദാസ്, ആരോക്യ രാജീവ്, എം.ആര്‍.പൂവമ്മ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ വെള്ളി മെഡല്‍ നേടിയത്.

സ്വര്‍ണമെഡല്‍ നേടിയ ബഹ്‌റെയ്ന്‍ ടീമിലെ കെമി അഡെകോയയെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റ് യൂണിറ്റ് വിലക്കിയതോടെയാണ് ഇന്ത്യക്ക് സ്വര്‍ണമെഡല്‍ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെമി അഡെകോയക്ക് വിലക്കേര്‍പ്പെടുത്തിയത്. അഡെകോയയെ നാലുവര്‍ഷത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കാനാണ് എ.ഐ.യു. ഉത്തരവിട്ടിരിക്കുന്നത്. 2018 ഓഗസ്റ്റ് 24-നും 28-നും ഇടയില്‍ അഡെകോയ നേടിയ വിജയങ്ങളെല്ലാം റദ്ദാക്കാനാണ് എ.ഐ.യു. ഉത്തരവിട്ടിരിക്കുന്നത്.

asiangames2018

2018 ഓഗസ്റ്റ് 28-നായിരുന്നു ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ റിലേ മത്സരം. അതിനാല്‍ ഈ മത്സരത്തിലും അഡെകോയയുടെ അയോഗ്യത പ്രാബല്യത്തിലാവും. അങ്ങനെയായാല്‍ ബഹ്‌റെയ്‌നിന് മെഡല്‍ നഷ്ടമാകും. അപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവും. 3:11:89 ആയിരുന്നു ബഹ്‌റെയ്ന്‍ ടീം കുറിച്ച സമയം. ഇന്ത്യന്‍ ടീം 3:15:71 സമയം കൊണ്ടാണ് ഫിനിഷ് ചെയ്തത്.

ഓട്ടത്തിനിടെ ബഹ്‌റെയ്ന്‍ താരം തടസ്സമുണ്ടാക്കിയെന്ന് മത്സരത്തിനുശേഷം ഇന്ത്യ ഔദ്യോഗിമായി പരാതി നല്‍കിയിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ ഹിമ ദാസിന്റെ ഓട്ടം ഒരു ബഹ്‌റെയ്ന്‍ സ്പ്രിന്റര്‍ തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാല്‍ പരാതി തള്ളുകയും ഇന്ത്യക്ക് വെള്ളി മെഡല്‍ തന്നെ നല്‍കുകയുമായിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും അഡെകോയ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ഈ മെഡലും നഷ്ടമാകും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ അനു രാഘവന്‍ നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. അഡെകോയ അയോഗ്യയാകുന്നതോടെ അനു രാഘവന് വെങ്കല മെഡല്‍ ലഭിക്കും.

Story first published: Saturday, July 20, 2019, 15:57 [IST]
Other articles published on Jul 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+