വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബംഗളൂരുവിനെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍

ബംഗളൂരുവിനെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹെർഷൽ ഗിബ്‌സ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. വിരാട് കോലി,എ.ബി ഡിവില്ലിയേഴ്‌സ് തുടങ്ങി പ്രതിഭാധനരായ നിരവധി കളിക്കാര്‍ ടീമിനൊപ്പം ഉണ്ടായിട്ടും ഒരു തവണപോലും കിരീടത്തില്‍ മുത്തമിടാന്‍ ബംഗളൂരുവിന് സാധിച്ചിട്ടില്ല. പരിശീലകരെയും താരങ്ങളെയും മാറി മാറി പരീക്ഷിട്ടും ബംഗളൂരുവിന്റെ തലവര മാറിയില്ല. ഈ സീസണിലും ഏറെ പ്രതീക്ഷകളുമായെത്തിയെങ്കിലും നാണംകെട്ട് അവസാന സ്ഥാനക്കാരായാണ് ബംഗളൂരു മടങ്ങിയത്. 14 മത്സരത്തില്‍ അഞ്ച് മത്സരം അവര്‍ ജയിച്ചപ്പോള്‍ എട്ട് മത്സരത്തില്‍ തോറ്റു. തോല്‍വിക്ക് പിന്നാലെ കോലിക്കും പരിശീലകന്‍ ഗാരി കേഴ്‌സ്റ്റണുമെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഐ.പി.എല്‍: ആരു വാഴും ആരു വീഴും? പ്ലേ ഓഫില്‍ മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍ഐ.പി.എല്‍: ആരു വാഴും ആരു വീഴും? പ്ലേ ഓഫില്‍ മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

അടുത്ത സീസണില്‍ കേഴ്സ്റ്റണ്‍ ടീമിനൊപ്പം ഉണ്ടാകിലെന്നത് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതിനിടെയാണ് ആര്‍.സി.ബിയുടെ പരിശീലകനാവാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെര്‍ഷ്വല്‍ ഗിബ്‌സ് രംഗത്തെത്തിയത്. ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ബംഗളൂരു തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലിട്ട പോസ്റ്റില്‍ കമന്റായാണ് ഗിബ്‌സ് പരിശീലകനാവാന്‍ താല്‍പ്പര്യം അറിയിച്ചത്. പുതിയ കോച്ചിനെ ആവശ്യമുണ്ടെങ്കില്‍ എന്നെ ലഭിക്കുമെന്നാണ് ഗിബ്‌സിന്റെ കമന്റ്. അടുത്ത സീസണില്‍ മാറ്റങ്ങളുണ്ടാവുമെന്ന് ബംഗളൂരു മാനേജ്‌മെന്റ് വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ഗിബ്‌സ് എത്താനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.

herschellegibbs

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 248 ഏകദിനത്തില്‍ നിന്ന് 8094 റണ്‍സും 23 ട്വന്റി20യില്‍ നിന്ന് 400 റണ്‍സും 90 ടെസ്റ്റില്‍ നിന്ന് 6167 റണ്‍സും ഗിബ്‌സ് നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചിട്ടുണ്ട് ഗിബ്‌സ് 888 റണ്‍സും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

Story first published: Tuesday, May 7, 2019, 9:21 [IST]
Other articles published on May 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X