വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജസ്ഥാന്‍ മടയില്‍ കൊല്‍ക്കത്ത; റസല്‍ ഷോ കാത്ത് ആരാധകര്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 21ാം മത്സരത്തില്‍ കൊല്‍ക്കത്ത െൈനറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ. നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുള്ള കൊല്‍ക്കത്ത പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാല് മത്സരത്തില്‍ ഒരു ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. ജയത്തോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താനുറച്ചാവും ദിനേഷ് കാര്‍ത്തികും സംഘവും ഇറങ്ങുന്നത്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ആന്‍ഡ്രേ റസലിന്റെ ഓള്‍റൗണ്ട് മികവിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍. മികച്ച സ്പിന്‍നിരയുള്ള കൊല്‍ക്കത്ത എതിരാളികളെ വട്ടം കറക്കുന്നു.

ഇന്നെങ്കിലും ജയിക്കുമോ? പ്രതീക്ഷയറ്റ് ബംഗളൂരു ഇന്ന് ഡല്‍ഹിക്കെതിരേഇന്നെങ്കിലും ജയിക്കുമോ? പ്രതീക്ഷയറ്റ് ബംഗളൂരു ഇന്ന് ഡല്‍ഹിക്കെതിരേ

സുനില്‍ നരെയ്‌ന്റെ ആദ്യ പവര്‍പ്ലേയിലെ ബാറ്റിങും എതിരാളികളുടെ ഉറക്കം കെടുത്തുന്നതാണ്. മികച്ച ടീമുണ്ടായിട്ടും ജയിക്കാന്‍ കഴിയാത്ത രാജസ്ഥാന്‍ ഇനിയും ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വരും. സ്റ്റീവ് സ്മിത്ത്,ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചാവും രാജസ്ഥാന്റെ വിജയം. അവസാന സീസണിലെ മികവിനൊത്ത് ബട്‌ലര്‍ക്കും സ്റ്റോക്‌സിനും ഉയരാനാവാത്തത് രാജസ്ഥാന് തിരിച്ചടി നല്‍കുന്നു. വലിയ പ്രതിഫലം നല്‍കി ടീമിലെത്തിച്ച ബൗളര്‍മാര്‍ നിരാശപ്പെടുത്തിയതും രാജസ്ഥാന്റെ വിജയത്തിന് തടയിടുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ പ്രകടനവും ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. വൈകീട്ട് എട്ട് മണിക്കാണ് മത്സരം.

റസല്‍ പേടിയില്‍ രാജസ്ഥാന്‍

റസല്‍ പേടിയില്‍ രാജസ്ഥാന്‍

ആന്‍ഡ്രേ റസലാണ് ഐ.പി.എല്ലിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അവസാന ഓവറുകളില്‍ അനായാസം റണ്‍സ് കണ്ടെത്തുന്ന റസലിന്റെ ബാറ്റിങ് എതിരാളികളുടെ ഉറക്കം കെടുത്തുന്നു. ബംഗളൂരുവിനെതിരായ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത തോല്‍ക്കുമെന്ന് തോന്നിച്ചിടത്തുനിന്നാണ് റസല്‍ വിജയത്തിലേക്ക് കൊല്‍ക്കത്തയെ കൈപിടിച്ചുയര്‍ത്തിയത്.കൈക്കരുത്തിനനുസരിച്ച് പന്ത് അനായാസമായി അതിര്‍ത്തി കടത്തുന്ന റസലിനെ പിടിച്ചുകെട്ടിയാല്‍ മാത്രമെ രാജസ്ഥാന് വിജയത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നു. രഹാനെയുടെ മെല്ലപ്പോക്ക് ടീം സ്‌കോര്‍ബോര്‍ഡിനെ ബാധിക്കുന്നു. മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ ബട്‌ലറും പരാജയപ്പെടുന്നു. റസലിനെപ്പോലെ മത്സരഗതിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ബെന്‍ സ്റ്റോക്‌സ് രാജസ്ഥാന്‍ നിരയിലുണ്ടെങ്കിലും ഫോമിലല്ല.

സഞ്ജു സാംസണ്‍ സ്ഥിരതയില്ല

സഞ്ജു സാംസണ്‍ സ്ഥിരതയില്ല

സഞ്ജു സാംസണ്‍ ഒരു മത്സരത്തില്‍ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയില്ല. മദ്ധ്യനിരയില്‍ രാഹുല്‍ ത്രിപതി തരക്കേടില്ലാതെ കളിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രാജസ്ഥാനുണ്ടാകും. ജോഫ്ര ആര്‍ച്ചര്‍ പേസ് ബൗളിങ്ങില്‍ മികവുകാട്ടുന്നുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കുന്നില്ല. വരുണ്‍ ആരോണ്‍,ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും കാട്ടുന്നില്ല.കൃഷ്ണപ്പ ഗൗതമും ശ്രേയസ് ഗോപാലും സ്പിന്‍ ബൗളില്‍ ശോഭിക്കുന്നത് രാജസ്ഥാന് പ്രതീക്ഷ സമ്മാനിക്കുന്നു.

ബാറ്റിങ് കരുത്തില്‍ കൊല്‍ക്കത്ത

ബാറ്റിങ് കരുത്തില്‍ കൊല്‍ക്കത്ത

ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ആദ്യ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന ക്രിസ് ലിന്നും താളം കണ്ടെത്തിയതോടെ കൊല്‍ക്കത്തയുടെ കരുത്തുയര്‍ന്നു. ആദ്യ പവര്‍ പ്ലേയില്‍ തല്ലിത്തകര്‍ക്കുന്ന സുനില്‍ നരെയ്ന്‍ നിലയുറപ്പിച്ചാല്‍ എതിര്‍ ടീം ബൗളര്‍മാര്‍ വിയര്‍ക്കും. അനുഭവസമ്പത്തേറെയുള്ള റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം ടോപ് ഓഡറില്‍ നിധീഷ് റാണയും തിളങ്ങുന്നു. ദിനേഷ് കാര്‍ത്തികിന് ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും റസലിന്റെ ബാറ്റിങ് ഈ വിടവ് നികത്തുന്നു. യുവതാരം ശുബ്മാന്‍ ഗില്ലിനും പ്രതിഭ പുറത്തെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കിട്ടിയ അവസരങ്ങളില്‍ തകര്‍പ്പന്‍ ബാറ്റിങാണ് യുവതാരം കാഴ്ചവെച്ചത്.

രാജസ്ഥാന് കടുപ്പമാവും

രാജസ്ഥാന് കടുപ്പമാവും

പീയൂഷ് ചൗളയുടെയും കുല്‍ദീപ് യാദവിന്റെ സ്പിന്‍ ബൗളിങ്ങാണ് എതിര്‍ ടീമിനെ വട്ടം കറക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതിലും ഇവര്‍ മികവുകാട്ടുന്നു. യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുടെ അച്ചടമക്കമുള്ള ബൗളിങ്ങിനൊപ്പം ലോക്കി ഫെര്‍ഗൂസണും മികവു കാട്ടുമ്പോള്‍ ജയിക്കുക രാജസ്ഥാന് കടുപ്പമാവും.

Story first published: Sunday, April 7, 2019, 9:38 [IST]
Other articles published on Apr 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X