പഞ്ചാബിന്റെ മടയില്‍ ഹൈദരാബാദ്; അശ്വിന്റെ സ്പിന്‍ കെണിയില്‍ വാര്‍ണര്‍ വീഴുമോ?

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ. അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തും അഞ്ച് കളിയില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റെ തന്നെയുള്ള പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തട്ടകത്തില്‍ തലകുനിച്ചതിന്റെ ക്ഷീണത്തിലാണ് ഹൈദരാബാദിന്റെ വരവ്. മറുവശത്ത് ചെന്നൈയ്‌ക്കെതിരേ ജയിക്കാവുന്ന കളി കൈവിട്ട് കളഞ്ഞാണ് പഞ്ചാബെത്തുന്നത്.
സ്വന്തം തട്ടകത്തില്‍ ജയം പഞ്ചാബിനൊപ്പം നില്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം. ഓപ്പണര്‍മാരുടെ മികവില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഹൈദരാബാദിറങ്ങുന്നത്. മികച്ച ബൗളിങ് നിരയും അവകാശപ്പെടാനുള്ള ഹൈദരാബാദ് അശ്വിനും സംഘത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. രവിചന്ദ്ര അശ്വിന്‍ ഉള്‍പ്പെടുന്ന ബൗളിങ് നിര മികവ് കാട്ടുന്നുണ്ട്.. എന്നാല്‍ ബാറ്റിങ് നിര ട്വന്റി20 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയിലുള്ള പ്രകടനമല്ല പുറത്തെടുക്കുന്നത്.

മദ്ധ്യനിര നിലമെച്ചപ്പെടുത്തണം
ഓപ്പണര്‍മാരില്‍ അമിതമായി പ്രതീക്ഷ അര്‍പ്പിക്കുന്നതാണ് ഹൈദരാബാദിന്റെ പ്രശ്‌നം.ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ നിരാശപ്പെടുത്തുന്നു. മൂന്നാമനായി എത്തുന്ന വിജയ് ശങ്കര്‍ ഭേദപ്പെട്ട ബാറ്റിങാണ് പുറത്തെടുക്കുന്നുണ്ടെങ്കിലും സമ്മര്‍ദ്ദഘട്ടങ്ങളില്‍ അടിപതറുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ ഹൈദരാബാദിനെ തോല്‍വിയിലേക്ക് നയിച്ചത് മദ്ധ്യനിരയുടെ മോശം പ്രകടനമാണ്. മനീഷ് പാണ്ഡെ,ദീപക് ഹൂഡ എന്നിവര്‍ക്ക് അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. യൂസഫ് പഠാന് പഴയ കണക്കുകള്‍ പറഞ്ഞ് വീമ്പുകാട്ടാം എന്നല്ലാതെ ഈ സീസണില്‍ മറ്റൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. മുംബൈയ്‌ക്കെതിരേ അക്കൗണ്ട് തുറക്കാതെയാണ് പഠാന്‍ മടങ്ങിയത്. പന്തുകൊണ്ടും കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാത്ത യൂസഫിനെ ഇന്നത്തെ മത്സരത്തില്‍ പുറത്തിരുത്താനാണ് സാദ്ധ്യത.

ബൗളിങ് ശക്തം
റാഷിദ് ഖാന്‍,മുഹമ്മദ് നബി എന്നീ അഫ്ഗാന്‍ താരങ്ങളാണ് ടീമിന്റെ തുറപ്പുചീട്ട്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടി വിക്കറ്റ് വീഴ്്ത്തുന്ന ഇരുവരും നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും തിളങ്ങുന്നു. ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് ബൗളിങ്ങില്‍ സന്ദീപ് ശര്‍മയും സിദ്ധാര്‍ത്ഥ് കൗളും മികച്ച പിന്തുണ നല്‍കുന്നതും ടീമിന്റെ വിജയ സാദ്ധ്യത ഉയര്‍ത്തുന്നു.

ബാറ്റിങ് നിര മോശം
ഭേദപ്പെട്ട സ്‌കോര്‍ നേടുന്നതിലും റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ പഞ്ചാബ് ബാറ്റിങ് നിര പരാജയപ്പെടുന്നു. ഓപ്പണിങ്ങില്‍ ക്രിസ് ഗെയ്ല്‍ നിലയുറപ്പിച്ചാല്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമെത്തും. അല്ലാത്ത പക്ഷം ശരാശരിക്ക് മുകളിലേക്ക് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുന്നില്ല. കെ.എല്‍ രാഹുലിന് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ചെന്നൈയ്‌ക്കെതിരേ പഞ്ചാബിന്റെ തോല്‍വിക്ക് കാരണം രാഹുലിന്റെ മെല്ലെപ്പോക്കാണ്. സര്‍ഫറാസ് ഖാന്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ പ്രാപ്തിയുള്ള ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന മന്ദീപ് സിങ്ങിലും പ്രതീക്ഷകളേറെ.

സാം കറാനും മുഹമ്മദ് ഷമിയും
സാം കറാനും മുഹമ്മദ് ഷമിയും പേസ് ബൗളിങ്ങില്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അശ്വിനും മുജീബുര്‍ റഹ്മാനും സ്പിന്‍ കെണിയൊരുക്കും. എന്നാല്‍ കരുത്തരായ ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ തളച്ചിടാന്‍ ഇവര്‍ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications