രാജസ്ഥാന്‍ മടയില്‍ മുംബൈ; ഇന്നുകൂടി തോറ്റാല്‍ രാജസ്ഥാനും ഗുഡ്‌ബൈ
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ. മിന്നും ഫോമിലുള്ളേ മുംബൈ ഇന്ത്യന്‍സ് കരുത്തോടെ എത്തുമ്പോള്‍ തട്ടകത്തിലും തോല്‍വിഭയത്തിലാണ് രാജസ്ഥാന്‍. മോശം ഫോമിലുള്ള ബാറ്റിങ് നിരയാണ് രാജസ്ഥാനെ പ്രതിസന്ധിയിലാക്കുന്നത്. ടീമിലെ മൂന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളും ഇന്നത്തെ മത്സരത്തില്‍ക്കൂടിയെ രാജസ്ഥാനൊപ്പം ഉണ്ടാകൂ. ദേശീയ ടീമിനൊപ്പം മത്സരം കളിക്കാന്‍ ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതോടെ രാജസ്ഥാന്‍ കൂടുതല്‍ ദുര്‍ബലമാകും.
ബൗളിങ് നിരയും അവസരത്തിനൊത്ത് മികവുകാട്ടാത്ത രാജസ്ഥാന്‍ എട്ട് മത്സരത്തില്‍ ആറ് തവണയും തോറ്റു. രണ്ട് മത്സരത്തില്‍ മാത്രമാണ് വിജയിച്ചത്. നാല് പോയിന്റുള്ള രാജസ്ഥാന്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. ഇന്നുകൂടി തോറ്റാല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും. മറുവശത്ത് മുംബൈ രണ്ടാം സ്ഥാനത്താണ്. ഒമ്പത് മത്സരത്തില്‍ ആറ് ജയവും മൂന്ന് തോല്‍വിയുമടക്കം 12 പോയിന്റാണ് മുംബൈയ്ക്കുള്ളത്. ബാറ്റിങ് നിരയേക്കാള്‍ ശോഭിക്കുന്ന കരുത്തുറ്റ ബൗളിങാണ് മുംബൈയുടെ വിജയത്തിന് അടിത്തറപാകുന്നത്.

രാജസ്ഥാന്‍ വിയര്‍ക്കും
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഉള്‍പ്പെടെയുള്ള ബാറ്റിങ് നിര വന്‍ ദുരന്തമായതാണ് ഈ സീസണില്‍ രാജസ്ഥാനെ തളര്‍ത്തിയത്. സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,രാഹുല്‍ ത്രിപാതി,സഞ്ജു സാംസണ്‍,ബെന്‍ സ്റ്റോക്‌സ് എന്നിവരെല്ലാം പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തില്‍ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടായേക്കും. മദ്ധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന സ്റ്റുവര്‍ട്ട് ബിന്നി ടീമില്‍ സ്ഥാനം നിലനിര്‍ത്തും. മനാന്‍ വോറയ്ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചേക്കും. ഓസീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആഷ്ടണ്‍ ടെര്‍ണറിന് അവസാന മത്സരത്തില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമില്‍ സ്ഥാനം നല്‍കിയേക്കും.

മറ്റാര്‍ക്കും സ്ഥിരതയില്ല
ബൗളിങ്ങ് നിരയും രാജസ്ഥാന് തിരിച്ചടി നല്‍കുന്നു. പേസ് ബൗളിങ്ങില്‍ ആര്‍ച്ചറെ മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും സ്ഥിരതയില്ല.ധവാല്‍ കുല്‍ക്കര്‍ണി,ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല. സ്പിന്‍ ബൗളിങ്ങില്‍ ശ്രേയസ് ഗോപാല്‍ തരക്കേടില്ല.എന്നാല്‍ അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാന്‍ കൃഷ്ണപ്പ ഗൗതത്തിന് സാധിക്കുന്നില്ല.

കണക്കുതീര്‍ക്കണം മുംബൈയ്ക്ക്
ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ജയം രാജസ്ഥാനൊപ്പമായിരുന്നു. ഇതിന് മധുര പ്രതികാരം വീട്ടാനുറച്ചാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക.ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ കരുത്തുകാട്ടുന്നതാണ് മുംബൈയുടെ ശക്തി. രോഹിത് ശര്‍മയും ക്വിന്റന്‍ ഡി കോക്കും ഓപ്പണിങ്ങില്‍ സ്ഥിരത കാട്ടുമ്പോള്‍ സൂര്യകുമാര്‍ യാദവും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരങ്ങളും മികച്ച പിന്തുണ നല്‍കുന്നു. യുവരാജ് സിങ്് മുംബൈ നിരയില്‍ മടങ്ങിയെത്തിയേക്കുമെന്നാണ് വിവരം. ബെന്‍ കട്ടിങ്ങിന് അവസരം നല്‍കിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.

ശക്തമായ ബൗളിങ് നിര
ഐ.പി.എല്ലിലെ ഏറ്റവും ശക്തമായ ബൗളിങ് നിരയാണ് മുംബൈയുടേത്. ജസ്പ്രീത് ബൂംറയ്ക്കും മലിംഗയ്ക്കുമൊപ്പം ഹര്‍ദിക് പാണ്ഡ്യയും പേസ് കരുത്ത് പകരുമ്പോള്‍ സ്പിന്‍ ബൗളിങ്ങില്‍ രാഹുല്‍ ചാഹറും ക്രുണാല്‍ പാണ്ഡ്യയും മികവുകാട്ടുന്നു.

മുംബൈയ്്ക്ക് മുന്‍തൂക്കം
ഇതുവരെ 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ മുംബൈയും ഒമ്പത് തവണ രാജസ്ഥാനും വിജയിച്ചു. ജയ്പൂരില്‍ ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയം ആതിഥേയരായ രാജസ്ഥാനൊപ്പമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications