ഹൈദരാബാദും കെ.കെ.ആറും വീണ്ടും മുഖാമുഖം; മുന്‍തൂക്കം കൊല്‍ക്കത്തയ്ക്ക്
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. ഇതിന് കണക്കുവീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിറങ്ങുന്നത്.രണ്ടു തവണ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത ഇത്തവണ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടാം കിരീടമാണ് ഹൈദരാബാദ് ഉന്നം വെയ്ക്കുന്നത്. മികച്ച താരങ്ങളുള്ള ഇരു ടീമും സീസണിന്റെ തുടക്കം ഗംഭീരമാക്കിയെങ്കിലും പിന്നീടങ്ങോട്ട് കളി കൈവിട്ടു.
എട്ട് മത്സരങ്ങളില്‍ നിന്ന് നാലുവീതം ജയവും തോല്‍വിയും വഴങ്ങി എട്ട് പോയിന്റുള്ള ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും ഒമ്പത് മത്സരത്തില്‍ നിന്ന് നാല് ജയവും അഞ്ച് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറാം സ്ഥാനത്തുമാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമാണെന്നിരിക്കെ മികച്ച പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും തുടക്ക മത്സരങ്ങളിലെ ഫോം ആവര്‍ത്തിച്ചാല്‍ ഹൈദരാബാദിനത് കരുത്താകും. വൈകീട്ട് 4 മണിക്കാണ് മത്സരം.

സ്ഥിരത നഷ്ടപ്പെട്ട് ഹൈദരാബാദ്
ഓപ്പണര്‍മാരിലേക്ക് മാത്രമായി ബാറ്റിങ് പ്രതീക്ഷകള്‍ ചുരുങ്ങിയതാണ് ഹൈദരാബാദിന് ഈ സീസണില്‍ തിരിച്ചടിയായത്. റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണറും (450) ആറാം സ്ഥാനത്തുള്ള ജോണി ബെയര്‍സ്‌റ്റോയും (365) തിളങ്ങിയാല്‍ മാത്രമെ മത്സരം വിജയിക്കൂ എന്ന അവസ്ഥയാണ് ഹൈദരാബാദിനുള്ളത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ് ഫോം കണ്ടെത്താന്‍ സാധിക്കാത്തത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. അവസാന സീസണില്‍ 735 റണ്‍സുമായി ഐ.പി.എല്ലിലെ ടോപ് സ്‌കോററായിരുന്നു വില്യംസണ്‍.ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നു.

മദ്ധ്യനിരയുടെ നിറം മങ്ങിയ പ്രകടനം
മദ്ധ്യനിരയുടെ നിറം മങ്ങിയ പ്രകടനവും ഹൈദരാബാദിനെ പിന്നോട്ടുവലിക്കുന്നു.മനീഷ് പാണ്ഡെ,യൂസഫ് പഠാന്‍,ദീപക് ഹൂഡ എന്നിങ്ങനെ മധ്യനിരയില്‍ പരീക്ഷിക്കാന്‍ താരങ്ങള്‍ ഏറെ ഉണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും അവസാന സീസണിലെ മികച്ച പ്രകടനം ആവര്‍ത്തിക്കുന്നു. പേസ് ബൗളിങ് നിര തരക്കേടില്ലാതെ പന്തെറിയുന്നത് ഹൈദരാബാദിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു.ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയില്‍ ഖലീല്‍ അഹമ്മദ്,സന്ദീപ് ശര്‍മ,സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കുന്നു.

ടോപ് ഓഡര്‍ മെച്ചപ്പെടണം
ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാത്തതാണ് കൊല്‍ക്കത്തയുടെ പ്രശ്‌നം. ക്രിസ് ലിന്‍ -സുനില്‍ നരെയ്ന്‍ കൂട്ടുകെട്ട് ആദ്യ പവര്‍പ്ലേയില്‍ താളം കണ്ടെത്തിയാല്‍ ടീമിനത് കരുത്താകും. പരിചയസമ്പന്നനായ റോബിന്‍ ഉത്തപ്പയും നായകന്‍ ദിനേഷ് കാര്‍ത്തികും ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. നിധീഷ് റാണയും ശുബ്മാന്‍ ഗില്ലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ മദ്ധ്യനിരയിലെ റസല്‍ വെടിക്കെട്ട് കൊല്‍ക്കത്തയ്ക്ക് നെടുന്തൂണാകുന്നു.

പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ല
കുല്‍ദീപ് യാദവും പീയൂഷ് ചൗളയും സ്പിന്‍ ബൗൡങ്ങില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ല. പേസില്‍ പ്രസിദ്ധ് കൃഷ്ണയും ഹാരി ഗെര്‍ണിയും തരക്കേടില്ലാതെ പന്തെറിയുന്നു. റസല്‍ പന്തുകൊണ്ടും മിടുക്കുകാട്ടുന്നത് കെ.കെ.ആറിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

കണക്കുകളില്‍ കെ.കെ.ആര്‍
അവസാന 11 സീസണുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്‍ക്കത്തയ്ക്കാണ് ആധിപത്യം. ഇരു ടീമും 16 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം കൊല്‍ക്കത്തയ്ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications