വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹി ഹൈദരാബാദിന്റെ തട്ടകത്തില്‍; ആദ്യ നാലിലെത്താന്‍ ഹൈദരാബാദിന് ഉദിച്ചുയരണം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. സീസണിന്റെ തുടക്കത്തിലെ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഇന്നത്തെ ജയം അനിവാര്യമാണ്. അവസാന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്തയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലെത്തുന്ന ഡല്‍ഹി ഹൈദരാബാദിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള ഡല്‍ഹി പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയുമടക്കം ആറ് പോയിന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്. ആദ്യ നാലിലേക്ക് കടക്കാന്‍ ഹൈദരാബാദിന് ഇന്ന് ജയിച്ചേ മതിയാകൂ.

കൊല്‍ക്കത്തയ്ക്ക് ഇന്ന് ചെന്നൈ വെല്ലുവിളി; തോറ്റാല്‍ കെ.കെ.ആര്‍ ആദ്യ നാലിന് പുറത്ത്കൊല്‍ക്കത്തയ്ക്ക് ഇന്ന് ചെന്നൈ വെല്ലുവിളി; തോറ്റാല്‍ കെ.കെ.ആര്‍ ആദ്യ നാലിന് പുറത്ത്

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കെയ്ന്‍ വില്യംസണ്‍ ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദ് നിരയില്‍ മടങ്ങിയെത്തുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഭുവനേശ്വര്‍ കുമാറിന് നായകസ്ഥാനം ഒഴിഞ്ഞ് കൊടുക്കേണ്ടി വരും. കരുത്തുറ്റ താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ഫോം കണ്ടെത്താന്‍ സാധിക്കാത്തതാണ് ഹൈദരാബാദിന് പിന്നോട്ടടിക്കുന്നത്. മികച്ച ബൗളിങ് നിരയും ആതിഥേയര്‍ക്കായ ഹൈദരാബാദിനുണ്ട്.എന്നാല്‍ നിലവിലെ ഫോമില്‍ ഡല്‍ഹി മികച്ച എതിരാളികളാണ്. യുവതാരങ്ങളെല്ലാം ഫോമിലേക്കുയര്‍ന്നതിനാല്‍ ഡല്‍ഹിയെ കീഴ്‌പ്പെടുത്താന്‍ ശക്തമായ പോരാട്ടം തന്നെ ഹൈദരബാദിന് പുറത്തെടുക്കേണ്ടി വരും.

ഓപ്പണര്‍മാരില്‍ പ്രതീക്ഷ

ഓപ്പണര്‍മാരില്‍ പ്രതീക്ഷ

ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷകള്‍.ആറ് മത്സരങ്ങളില്‍ നിന്ന് 349 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് അണിയുമ്പോള്‍ ആറ് മത്സരത്തില്‍ നിന്ന് 263 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോ പട്ടികയില്‍ അഞ്ചാമതുമുണ്ട്. ഇരുവരിലും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് ടീമീന് തിരിച്ചടിയാവുന്നുണ്ട്. തുടക്കത്തിലെ ഇവര്‍ പുറത്തായാല്‍ ടീം ചെറിയ സ്‌കോറില്‍ ഒതുങ്ങുന്ന അവസ്ഥയാണുള്ളത്. മൂന്നാം നമ്പറില്‍ കെയ്ന്‍ വില്യംസണെത്തിയാല്‍ ഏറെക്കുറെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. വിജയ് ശങ്കര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നു. ടോപ് ഓഡറില്‍ മനീഷ് പാണ്ഡെയും ദീപക് ഹൂഡയും തിളങ്ങുന്നില്ല. യൂസഫ് പഠാന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും ടീമിന് തലവേദന സൃഷ്ടിക്കുന്നു.

ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു

ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനിലും മുഹമ്മദ് നബിയിലും ടീം ഏറെ പ്രതീക്ഷ വയ്ക്കുന്നു. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് നിര തിളങ്ങുന്നുണ്ട്. സന്ദീപ് ശര്‍മയും സിദ്ധാര്‍ത്ഥ് കൗളും ഭുവിക്ക് മികച്ച പിന്തുണ നല്‍കുന്നു. മുഹമ്മദ് നബി ആദ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്ക് കാട്ടുന്നതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ഫുള്‍ഫോമില്‍ ഡല്‍ഹി

ഫുള്‍ഫോമില്‍ ഡല്‍ഹി

ബാറ്റിങ് നിര ഫോമിലേക്കെത്തിയത് ഡല്‍ഹിക്ക് ആശ്വാസമാണ്.മോശം ഫോമിലായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ അപരാജിത അര്‍ദ്ധ സെഞ്ച്വറിയുമായി കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിയുടെ വിജയശില്‍പ്പിയായിരുന്നു. പൃഥ്വി ഷാ ഓപ്പണിങ്ങില്‍ സ്ഥിരത കാട്ടേണ്ടതുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തരക്കേടില്ലാതെ കളിക്കുന്നു. ടോപ് ഓഡറില്‍ റിഷഭ് പന്തും ഫോം കണ്ടെത്തിക്കഴിഞ്ഞു. കോളിന്‍ ഇന്‍ഗ്രാമിന്റെയും ക്രിസ് മോറിസിന്റെയും സാന്നിദ്ധ്യം ഡല്‍ഹിയെ ശക്തിപ്പെടുത്തുന്നു. കഗിസോ റബാദയുടെ ഫാസ്റ്റ് ബൗളിങ്ങിനൊപ്പം ഇഷാന്ത് ശര്‍മയും മോറിസും ചേരുമ്പോള്‍ ഡല്‍ഹിക്ക് കരുത്തുയരുന്നു.

കണക്കില്‍ ഹൈദരാബാദ് കേമന്‍

കണക്കില്‍ ഹൈദരാബാദ് കേമന്‍

ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് തവണയും ജയം ഹൈദരാബാദിനായിരുന്നു. ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വിക്കറ്റിന് ഹൈദരാബാദ് വിജയിച്ചിരുന്നു.

Story first published: Sunday, April 14, 2019, 9:17 [IST]
Other articles published on Apr 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X