ജയം ആവര്‍ത്തിക്കാന്‍ ബംഗളൂരു ഇന്ന് ഡല്‍ഹിക്കെതിരേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. തുടര്‍ച്ചയായി ആറ് മത്സരത്തില്‍ തോറ്റതിന് ശക്തമായി തിരിച്ചെത്തിയ ബംഗളൂരു വിജയത്തുടര്‍ച്ച സ്വപ്‌നം കാണുമ്പോള്‍ നിലവിലെ മിന്നും ഫോം തുടരാനുറച്ചാവും ഡല്‍ഹിയുടെ വരവ്. പ്ലേ ഓഫ് പോരാട്ടം മുറുകവെ സാദ്ധ്യത നിലനിര്‍ത്താന്‍ വിജയത്തില്‍കുറഞ്ഞൊന്നും ബംഗളൂരുവിനെ സഹായിക്കില്ല. ഡല്‍ഹിയുടെ മൈതാനത്താണ് മത്സരമെന്നത് ബംഗളൂരുവിന്റെ വിജയ സാദ്ധ്യതകളെ കുറയ്ക്കുന്നു.ബാറ്റിങ് കരുത്തുയര്‍ന്നതാണ് ബംഗളൂരുവിന് കരുത്താകുന്നത്. എന്നാല്‍ ഡെയ്ന്‍ സ്െറ്റയിന്‍ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത് ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. .
നവദീപ് സൈനി പേസ് ബൗളിങ്ങില്‍ തിളങ്ങുന്നുണ്ട്. അവസാന രണ്ട് മത്സരങ്ങളില്‍ ഉമേഷ് യാദവ് തരക്കേടില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും താരത്തില്‍ പ്രതീക്ഷ വയ്ക്കാന്‍ കഴിയില്ലെന്ന് മുന്‍കാല ചരിത്രങ്ങളിലൂടെ വ്യക്തം. 11 മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഏഴ് തോല്‍വിയും വഴങ്ങിയ ബംഗളൂരു എട്ട് പോയിന്റുമായി അവസാന സ്ഥാനത്താണ്. മറുവശത്ത് യുവനിരയുടെ കരുത്തില്‍ കുതിക്കുന്ന ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. 11 മത്സരത്തില്‍ ഏഴ് ജയവും നാല് തോല്‍വിയുമടക്കം 11 പോയിന്റാണ് ഡല്‍ഹിയുടെ സമ്പാദ്യം. ആദ്യ നാലിലെ സീറ്റുറപ്പിക്കാന്‍ ഡല്‍ഹിക്കും ജയം അനിവാര്യമാണ്.

ക്ലാസ് ബാറ്റിങാണ് കോലി പുറത്തെടുത്തത്.
ഓപ്പണിങ്ങില്‍ പാര്‍ഥിവ് പട്ടേലിനൊപ്പം വിരാട് കോലിയും ഫോം കണ്ടെത്തിക്കഴിഞ്ഞു.സമീപ മത്സരങ്ങളിലെല്ലാം ക്ലാസ് ബാറ്റിങാണ് കോലി പുറത്തെടുത്തത്. ബംഗളൂരുവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എ.ബി ഡിവില്ലിയേഴ്‌സിനുംസാധിക്കുന്നുണ്ട്. മദ്ധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനവും ടീമിന് കരുത്താകുന്നു. മോയിന്‍ അലി നാട്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന അലി ലോകകപ്പിന്് മുമ്പുള്ള പരമ്പര കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയി.

ഡല്‍ഹി വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്
തുടക്ക മത്സരങ്ങളില്‍ വിജയക്കുതിപ്പിന് ശേഷം പിന്നോട്ടടിക്കപ്പെട്ട ഡല്‍ഹി വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. ഓപ്പണിങ്ങില്‍ ധവാനും പൃഥ്വിയും തരക്കേടില്ലാതെ കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഭേദപ്പെട്ട ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. കോളിന്‍ ഇന്‍ഗ്രാം,ക്രിസ് മോറിസ് എന്നിവരില്‍ നിന്നും ഇനിയും ഏറെ ടീം പ്രതീക്ഷിക്കുന്നു. മദ്ധ്യനിരയില്‍ റിഷഭ് പന്തിന്റെ വെടിക്കെട്ടും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ബൗളിങ്ങും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ടീമിലെ സൂപ്പര്‍ പേസറും ലീഗിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനുമായ കഗിസോ റബാദ ഈ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ടീമിനത് കടുത്ത തിരിച്ചടിയാവും. ഇഷാന്ത് ശര്‍മയും പേസില്‍ തിളങ്ങുമ്പോള്‍ അമിത് മിശ്ര സ്പിന്‍ കെണിയൊരുക്കി എതിരാളികളെ വീഴ്ത്തുന്നു. ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റിന് ജയം ഡല്‍ഹിക്കായിരുന്നു.

കണക്കില്‍ ബംഗളൂരു
ഇതുവരെ 23 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയും ജയം ബംഗളൂരുവിനായിരുന്നു. എട്ട് തവണ ഡല്‍ഹിയും ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications