വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ.പി.എല്‍: ആരു വാഴും ആരു വീഴും? പ്ലേ ഓഫില്‍ മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

പ്ലേ ഓഫില്‍ മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ പ്ലേ ഓഫ് ഇന്ന്. ലീഗിലെ പ്രഭലരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് കളത്തിലിറങ്ങുമ്പോള്‍ ആവേശം വാനോളം. ഇന്ത്യന്‍ സമയം രാത്രി 7.30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് തവണ വീതം ഐ.പി.എല്ലില്‍ കിരീടത്തില്‍ മുത്തമിട്ടാണ് ഇരു ടീമിന്റെയും വരവ്. ഇത്തവണ കിരീടം നേടുന്നവര്‍ ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടം നേടിയ ടീമെന്ന ബഹുമതി സ്വന്തമാക്കുന്നതിനാല്‍ എന്തു വിലകൊടുത്തും ജയിക്കാനുറച്ചാവും ഇരു കൂട്ടരും ഇറങ്ങുക. ഇന്ന് ജയിച്ചാല്‍ നേരിട്ട് ഫൈനല്‍ ബര്‍ത്ത് ലഭിക്കും. തോല്‍ക്കുന്ന ടീമിന് ഫൈനലില്‍ കടക്കാന്‍ ഒരവസരം കൂടി ലഭിക്കും. എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമുമായി ഏറ്റുമുട്ടി വിജയിച്ചാല്‍ ഫൈനലില്‍ കടക്കാം.

ലിവര്‍പൂളിന് വമ്പന്‍ തിരിച്ചടി; ബാഴ്‌സയ്‌ക്കെതിരായ മത്സരത്തില്‍ സല കളിക്കില്

ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് മുംബൈയുടെ വരവ്. 14 മത്സരത്തില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയുമടക്കം 18 പോയിന്റുമായാണ് മുംബൈ പട്ടികയുടെ തലപ്പത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്കും മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിക്കും 18 പോയിന്റുണ്ടെങ്കിലും റണ്‍ശരാശരിയില്‍ മുംബൈ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ധോണിപ്പടയെ മുട്ടുകുത്തിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സാധിച്ചിരുന്നു. ഈ ആത്മവിശ്വാസം പ്ലേ ഓഫിലും മുംബൈയെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ധോണി എന്ന മാന്ത്രിക നായകന്‍ പലപ്പോലും അത്ഭുതം സൃഷ്ടിച്ചതിന് ചരിത്രം സാക്ഷിയാണ്. ഇത്തവണയും അത്തരമൊരു വിസ്മയം സംഭവിക്കുമെന്നാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ.


ബൗളിങ് മുംബൈയുടെ കുന്തമുന

ബൗളിങ് മുംബൈയുടെ കുന്തമുന

മുംബൈയുടെ ബാറ്റിങ്് നിരയേക്കാളും എതിരാളികള്‍ ഭയക്കുന്നത് മുംബൈയുടെ ബൗളര്‍മാരെയാണ്. നിലവിലെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ജസ്പ്രീത് ബൂംറയും ലസിത് മലിംഗയുമാണ് മുംബൈയുടെ പേസ് നിരയെ നയിക്കുന്നത്. ഡെത്ത് ഓവറുകളില്‍ റണ്‍വിട്ടുകൊടുത്ത് വിക്കറ്റ് പിഴുതെടുക്കാന്‍ ബൂംറ മികവുകാട്ടുമ്പോള്‍ യോര്‍ക്കറുകള്‍ക്കൊണ്ട് മലിംഗ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. 14 മത്സരത്തില്‍ നിന്ന് 17 വിക്കറ്റുകള്‍ ബൂംറ പോക്കറ്റിലാക്കിയപ്പോള്‍ ലസിത് മലിംഗ 15 വിക്കറ്റും വീഴ്ത്തി. മിച്ചല്‍ മഗ്ലെങ്ങനും ഇരുവര്‍ക്കുമൊപ്പം പേസ് നിരയിലുണ്ടാവും. ഓള്‍റൗണ്ടര്‍ പദവി തനിക്ക് കേവലം അലങ്കാരം മാത്രമല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ പുറത്തെടുക്കുന്നത്. 14 വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് 380 റണ്‍സും അക്കൗണ്ടിലാക്കിയിട്ടുണ്ട്. രാഹുല്‍ ചാഹറിന് സ്പിന്‍ ബൗളിങ്ങില്‍ പ്രതീക്ഷ നിലവാരം പുലര്‍ത്താന്‍ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാണ്.

ബാറ്റിങ്ങില്‍ മുംബൈയുടെ തുറുപ്പുചീട്ട്

ബാറ്റിങ്ങില്‍ മുംബൈയുടെ തുറുപ്പുചീട്ട്

ക്വിന്റന്‍ ഡീ കോക്കാണ് ബാറ്റിങ്ങില്‍ മുംബൈയുടെ തുറുപ്പുചീട്ട്. 14 മത്സരത്തില്‍ നിന്ന് 492 റണ്‍സ് ഡീ കോക്ക് ഇതിനോടകം അടിച്ചെടുത്തിട്ടുണ്ട്. 386 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തരക്കേടില്ലാതെ കളിക്കുന്നു. 338 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിലും ടീം പ്രതീക്ഷവെയ്ക്കുന്നു. നാലാം നമ്പറിലാണ് പ്രതിസന്ധി. യുവരാജ് സിങ്,ഇഷാന്‍ കിഷന്‍,എവിന്‍ ലെവിസ് എന്നിവരെയൊക്കെ മാറി മാറി പരീക്ഷിച്ചെങ്കിലും ആര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. മദ്ധ്യനിരയിലെ ക്രുണാല്‍ പാണ്ഡ്യയുടെയും കീറോണ്‍ പൊള്ളാര്‍ഡിന്റെ സാന്നിദ്ധ്യവും ടീമിന് കരുത്തേകുന്നു.

തലയും ചിന്നത്തലയും ചെന്നൈയുടെ നട്ടെല്ല്

തലയും ചിന്നത്തലയും ചെന്നൈയുടെ നട്ടെല്ല്

എം.എസ് ധോണിയെന്ന നായകനിലാണ് ചെന്നൈയുടെ പ്രതീക്ഷകളെല്ലാം. ഈ സീസണില്‍ പലതവണ ചെന്നൈയ്ക്ക് കാലിടറിയപ്പോഴും ഒറ്റയ്ക്ക് ചുമലിലേറ്റി വിജയതീരത്തെത്തിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 368 റണ്‍സ് നേടിയ ധോണിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 359 റണ്‍സുമായി സുരേഷ് റെയ്‌ന രണ്ടാമതുണ്ട്. മോശം ഫോമിലുള്ള ഷെയ്ന്‍ വാട്‌സണ്‍ ടീമിന് ബാധ്യതയാകുന്നു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമാണ് ഇത്തവണ വാട്‌സണ് തിളങ്ങാനായത്. ആദ്യ പവര്‍പ്ലേയില്‍ റണ്‍നിരക്കുയര്‍ത്തുന്നതില്‍ വാട്‌സണ്‍ പരാജയപ്പെടുന്നു. ഫഫ് ഡുപ്ലെസിസില്‍ പ്രതീക്ഷ ഏറെയാണ്. മദ്ധ്യനിരയില്‍ പരിക്കേറ്റ കേദാര്‍ ജാദവിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്. ജാദവിന് പകരം മുരളി വിജയ് ടീമില്‍ ഇടം പിടിക്കും.

ബൗളിങ് നിരയുടെ വിശ്വാസം

ബൗളിങ് നിരയുടെ വിശ്വാസം

സ്പിന്‍ ബൗളര്‍മാരിലാണ് ബൗളിങ് നിരയുടെ വിശ്വാസം. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓള്‍റൗണ്ട് കരുത്ത് പകരുമ്പോള്‍ ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നു. താഹിര്‍ 21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. 16 വിക്കറ്റ് വീഴ്ത്തി ദീപക് ചാഹറും ആദ്യ ഓവറുകളില്‍ എതിരാളിയുടെ വിക്കറ്റ് തെറിപ്പിക്കാന്‍ മിടുക്കനാണ്.

കണക്കില്‍ മുംബൈ കേമന്‍

കണക്കില്‍ മുംബൈ കേമന്‍

ഇതുവരെ 28 തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ 16 തവണയും ജയം മുംബൈയ്ക്കായിരുന്നു. 12 തവണ മാത്രമാണ് ചെന്നൈയ്ക്ക് ജയിക്കാനായത്.

സാധ്യതാ ടീം

സാധ്യതാ ടീം

ചെന്നൈ:ഷെയ്ന്‍ വാട്‌സണ്‍,ഫഫ് ഡുപ്ലെസിസ്,മുരളി വിജയ്,സുരേഷ് റെയ്‌ന,അമ്പാട്ടി റായിഡു,എം.എസ് ധോണി,രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ,ദീപക് ചാഹര്‍,ഹര്‍ഭജന്‍ സിങ്,ഇമ്രാന്‍ താഹിര്‍

മുംബൈ: രോഹിത് ശര്‍മ,ക്വിന്റന്‍ ഡീ കോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍,മിച്ചല്‍ മഗ്ലെങ്ങന്‍,ലസിത് മലിംഗ,ജസ്പ്രീത് ബൂംറ


Story first published: Tuesday, May 7, 2019, 9:09 [IST]
Other articles published on May 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X