വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ രാജസ്ഥാന്‍; വഴിമുടക്കികളാകുമോ ബംഗളൂരു

പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ രാജസ്ഥാന്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും നേര്‍ക്കുനേര്‍. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ബംഗളൂരു രാജസ്ഥാന്റെ വഴിമുടക്കാനിറങ്ങുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന് വിജയം അനിവാര്യമാണ്. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയുമടക്കം 10 പോയിന്റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. ഇനിയൊരു തോല്‍വി വഴങ്ങിയാല്‍ തിരിച്ചുവരുക രാജസ്ഥാന് പ്രയാസകരമാകും.ഇന്നത്തെ മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തടക്കമുള്ള പ്രമുഖ വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. അതിനാല്‍ത്തന്നെ ഇവരെ വിജയത്തോടെ മടക്കി അയക്കാനുള്ള തയ്യാറെടുപ്പിലാവും രാജസ്ഥാന്‍ ഇറങ്ങുക.

ഐപിഎല്‍: ബാറ്റിങ് കരുത്തില്‍ ഹൈദരാബാദ്... പഞ്ചാബിനെ തകര്‍ത്ത് പ്ലേഓഫ് പ്രതീക്ഷ കാത്തുഐപിഎല്‍: ബാറ്റിങ് കരുത്തില്‍ ഹൈദരാബാദ്... പഞ്ചാബിനെ തകര്‍ത്ത് പ്ലേഓഫ് പ്രതീക്ഷ കാത്തു

ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് രാജസ്ഥാന് കൂടുതല്‍ കടുപ്പമാകുന്നു. ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നത് രാജസ്ഥാന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. സീസണിന്റെ തുടക്കത്തില്‍ നിന്ന് വ്യത്യസ്തമായി മദ്ധ്യനിര കൂടുതല്‍ മികവ് കാട്ടുന്നതും സന്ദര്‍ശകരുടെ കരുത്തുയര്‍ത്തുന്നു. റിയാന്‍ പരാഗ്,സ്റ്റുവര്‍ട്ട് ബിന്നി എന്നിവരുടെ ഫോമിലും പ്രതീക്ഷകളേറെ. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന് ജയം രാജസ്ഥാനായിരുന്നു.

അഭിമാന ജയം തേടി ബംഗളൂരു

അഭിമാന ജയം തേടി ബംഗളൂരു

സീസണില്‍ ഇനി ബംഗളൂരുവിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതിനാല്‍ത്തന്നെ തുടര്‍ ജയങ്ങളോടെ ആരാധകരെ തൃപ്തിപ്പെടുത്തുക എന്നതുമാത്രമാണ് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം. മികച്ച ബാറ്റിങ് നിരയുണ്ടെങ്കിലും സ്ഥിരതയില്ല. ഓപ്പണിങ്ങില്‍ കോലിക്കൊപ്പം പാര്‍ഥിവ് പട്ടേലും ശോഭിക്കുന്നുണ്ട്. എ.ബി ഡിവില്ലിയേഴ്‌സ്,സ്‌റ്റോയിനിസ് എന്നിവരും തരക്കേടില്ലെങ്കിലും മറ്റുള്ളവര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. മോയിന്‍ അലി നാട്ടിലേക്ക് മടങ്ങിയത് ബംഗളൂരു നിരയില്‍ പ്രതിഫലിക്കുന്നു. ബൗളിങ്ങില്‍ യുസ് വേന്ദ്ര ചാഹലിന്റെ സ്പിന്‍ ബൗളിങ് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും നിറം മങ്ങുന്നു. നവദീപ് സൈനി വേഗംകൊണ്ട് കൈയടി നേടുന്നുണ്ടെങ്കിലും ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാനാവുന്നില്ല. ഉമേഷ് യാദവ്,ടിം സൗത്തി,മുഹമ്മദ് സിറാജ് എന്നിവരെല്ലാം ബൗളിങ്ങിലെ വലിയ പരാജയങ്ങളായി മാറുന്നു. ഇതുവരെ അവസരം ലഭിക്കാത്ത യുവതാരങ്ങള്‍ക്ക് ബംഗളൂരു നിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത.

സ്ഥിരതയില്ലായ്മ തലവേദന

സ്ഥിരതയില്ലായ്മ തലവേദന

ബാറ്റിങ് നിരയും ബൗളിങ് നിരയും തരക്കേടില്ലാതെ ഫോമിലാണ്. അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ ലിയാം ലിവിങ്സ്റ്റണ്‍ തിളങ്ങുന്നു. സണ്‍റൈസേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ ലിവിങ്സ്റ്റണ്‍ കൈയടി നേടിയിരുന്നു. സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചെത്തിയതും ടീമിന് ആശ്വാസ വാര്‍ത്തയാണ്. ആഷ്ടണ്‍ ടര്‍ണര്‍ക്ക് ഫോം കണ്ടെത്താനായിട്ടില്ല. വരുണ്‍ ആരോണ്‍,ഓഷ്വാന തോമസ് എന്നീ പുതിയ പേസ് കൂട്ടുകെട്ട് അവസാന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശ്രേയസ് ഗോപാല്‍ സ്പിന്‍ ബൗളിങ്ങില്‍ മികവു കാട്ടുന്നുണ്ട്. ജയദേവ് ഉനദ്ഘട്ടും അവസാന മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട ബൗളിങ് പുറത്തെടുത്തത് ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു.

കണക്കില്‍ രാജസ്ഥാന് മുന്‍തൂക്കം

കണക്കില്‍ രാജസ്ഥാന് മുന്‍തൂക്കം

ഇരു ടീമും 20 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം രാജസ്ഥാനായിരുന്നു. എട്ട് തവണ ബംഗളൂരു ജയിച്ചപ്പോള്‍ രണ്ട് തവണ ഫലമില്ലാതെ മത്സരം ഉപേക്ഷിച്ചു.


Story first published: Tuesday, April 30, 2019, 9:01 [IST]
Other articles published on Apr 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X