വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തട്ടകത്തില്‍ ജയിച്ച് തുടങ്ങാന്‍ ബംഗളൂരു; എതിരാളികള്‍ നിസാരരല്ല, ജയിക്കാന്‍ വിയര്‍ക്കും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ. കളിച്ച നാല് മത്സരവും തോറ്റ ബംഗളൂരുവിന് ഇന്ന് തട്ടകത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.വിരാട് കോലി എന്ന നായകനെ സംബന്ധിച്ചും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇതുവരെ കിരീടത്തിലേക്കെത്താന്‍ കഴിയാത്ത ബംഗളൂരു ഇത്തവണയും മോശം പ്രകടനം പുറത്തെടുക്കുന്നതില്‍ ആരാധക പ്രതിഷേധം ശക്തമാവുകയാണ്. കോലിയെ നായകസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കെ ഇന്ന് ജയിച്ച് വിമര്‍ശകരുടെ വായടിപ്പിക്കേണ്ടത് കോലിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

ഐപിഎല്‍: അനായാസം ഹൈദരാബാദ്, ബൗളിങ് മികവില്‍ ഡല്‍ഹിയെ തരിപ്പണമാക്കിഐപിഎല്‍: അനായാസം ഹൈദരാബാദ്, ബൗളിങ് മികവില്‍ ഡല്‍ഹിയെ തരിപ്പണമാക്കി

തകര്‍പ്പന്‍ ടീമുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ബംഗളൂരുവിന്റെ പ്രശ്‌നം. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോള്‍ പേരുകേട്ട ബാറ്റിങ് നിര തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. പരിമിതികളെ മറികടന്ന് വിജയതീരത്തെത്താനുറച്ചാവും ബംഗളൂരു ഇന്നിറങ്ങുക. എന്നാല്‍ എതിരാളികളായ കൊല്‍ക്കത്തയെ വീഴ്ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. മികച്ച ഫോമില്‍ കളിക്കുന്ന ദിനേഷ് കാര്‍ത്തികിനെയും സംഘത്തെയും കീഴ്‌പ്പെടുത്തി തട്ടകത്തില്‍ കോലിയും സംഘവും വിജയക്കൊടി പാറിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

തൊട്ടതെല്ലാം പിഴക്കുന്നു

തൊട്ടതെല്ലാം പിഴക്കുന്നു

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ബംഗളൂരുവിന് ഇന്നത്തെ മത്സരവും നഷ്ടപ്പെട്ടാല്‍ ആരാധക പ്രതിഷേധം ഇതിലും രൂക്ഷമാവും. കൂടാതെ ഈ സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ക്കത്് കടുത്ത തിരിച്ചടിയാവുകയും ചെയ്യും. ലോക ക്രിക്കറ്റിലെ ശ്രദ്ധേയ താരങ്ങള്‍ ഒപ്പമുണ്ടെങ്കിലും ആര്‍ക്കും അവസരത്തിനൊത്ത് തിളങ്ങാനാവുന്നില്ല. ക്യാപ്റ്റന്‍ വിരാട് കോലിക്ക് നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ നിന്ന് വ്യക്തമാകുന്നു. രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ 25 പന്തില്‍ 23 റണ്‍സാണ് കോലി നേടിയത്. കോലിയെടുക്കുന്ന കൂറ്റന്‍ ഷോട്ടെടുക്കുന്നതെല്ലാം ഫീല്‍ഡര്‍മാരുടെ കൈകളില്‍ ഭദ്രമായി അവസാനിക്കുന്നതാണ് ഈ സീസണില്‍ കാണുന്നത്. ബംഗളൂരുവിനുവേണ്ടി ആളിക്കത്തുന്ന പഴയ കോലിയെയാണ് ഇനി ടീമിനുവേണ്ടത്. ഓപ്പണിങ്ങില്‍ പാര്‍ഥിവ് പട്ടേല്‍ ശോഭിക്കുന്നുണ്ട്. അനുഭവസമ്പത്തേറെയുള്ള പാര്‍ഥിവ് അവസരത്തിനൊത്ത് കളിക്കുന്നുണ്ടെങ്കിലും പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

ഡിവില്ലിയേഴ്‌സിന്റെ വമ്പും കണക്കുകളില്‍ മാത്രം

ഡിവില്ലിയേഴ്‌സിന്റെ വമ്പും കണക്കുകളില്‍ മാത്രം

ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സിന്റെ വമ്പും കണക്കുകളില്‍ മാത്രം. മുംബൈയ്‌ക്കെതിരേ നേടി അര്‍ദ്ധ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ഡിവില്ലിയേഴ്‌സ് വന്‍ പരാജയമാണ്. ബംഗളൂരു ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് വിന്‍ഡീസിന്റെ ഹെറ്റ്‌മെയര്‍. കൂറ്റന്‍ അടികളില്‍ മിടുക്കനായ ഹെറ്റ്‌മെയര്‍ ബംഗളൂരുവില്‍ വെറും നനഞ്ഞ പടക്കം. രണ്ടക്കം പോലും കടക്കാനാവാതെ വിയര്‍ക്കുന്ന ഹെറ്റ്‌മെയര്‍ ഇന്ന് പുറത്തിരിക്കുമെന്നുറപ്പ്. മദ്ധ്യനിരയിലേക്ക് ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് എത്തിയത് ടീമിന് ആശ്വാസം പകരുന്നു. രാജസ്ഥാനെതിരേ മദ്ധ്യനിരയില്‍ കളിച്ച മോയിന്‍ അലിയും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് കോലി തന്നെ വ്യക്തമാക്കിയിരുന്നു. ടിം സൗത്തി ഇന്നത്തെ മത്സരത്തില്‍ ബംഗളൂരുവിനുവേണ്ടി കളിച്ചേക്കും. ഹെന്റിച്ച് ക്ലാസനും ബംഗളൂരു നിരയില്‍ ഇറങ്ങിയേക്കുമെന്നാണ് വിവരം.

ജയത്തോടെ മടങ്ങിവരാന്‍ കൊല്‍ക്കത്ത

ജയത്തോടെ മടങ്ങിവരാന്‍ കൊല്‍ക്കത്ത

ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോറ്റതിന്റെ ക്ഷീണം മാറ്റാനുറച്ചാവും കൊല്‍ക്കത്തയുടെ വരവ്. മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമടക്കം നാല് പോയിന്റുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്. സുനില്‍ നരെയ്ന്‍ ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുമ്പോള്‍ ക്രിസ് ലിന്നിന് ഫോം കണ്ടെത്താനാവാത്തത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ലിന്‍ താളം കണ്ടെത്തിയാല്‍ ആദ്യ പവര്‍ പ്ലേയില്‍ മികച്ച സ്‌കോര്‍ നേടാന്‍ ടീമിനാവും. മൂന്നാമനായി ക്രീസിലെത്തുന്ന റോബിന്‍ ഉത്തപ്പയും മിടുക്ക് കാട്ടുന്നു. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടത് ടീമിന്റെ മദ്ധ്യനിരയ്ക്ക് അനിവാര്യമാണ്. പരിക്കേറ്റ ആന്‍ഡ്രേ റസല്‍ ഇന്ന് കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിവരം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന റസലിന്റെ അഭാവം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാവും.

കണക്കുകളില്‍ കൊല്‍ക്കത്ത

കണക്കുകളില്‍ കൊല്‍ക്കത്ത

ഇതുവരെ 23 തവണ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും ജയം കൊല്‍ക്കത്തയ്ക്കായിരുന്നു. ഒമ്പത് തവണ ബംഗളൂരുവും ജയിച്ചു.


Story first published: Friday, April 5, 2019, 9:28 [IST]
Other articles published on Apr 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X