Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന് പിന്നാലെ നാല് താരങ്ങള്‍ പുതിയ ഹെയര്‍സ്റ്റലില്‍; ബെറ്റുവെച്ചോ?

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ തിരക്കേറിയ മത്സരക്രമത്തിന് അല്‍പം അവധി കിട്ടിയിരിക്കുകയാണ്. പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നാല് മത്സരങ്ങളെന്ന ഷെഡ്യൂള്‍ കഴിഞ്ഞതോടെ താരങ്ങള്‍ക്ക് ഒരാഴ്ച അവധി ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ലണ്ടനില്‍ ചുറ്റിക്കറങ്ങാനും ഭാര്യമാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും കളിക്കാര്‍ സമയം കണ്ടെത്തി.

ലണ്ടനിലെ കറക്കത്തിനിടയില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഹെയര്‍സ്റ്റൈലിലും മാറ്റം വരുത്തിയിട്ടുണ്ട്. വിരാട് കോലിയും ചാഹലുമാണ് മുടിയുടെ അഴകില്‍ ആദ്യം മാറ്റം വരുത്തിയത്. ഇതിന് പിന്നാലെ പാണ്ഡ്യയും ധോണിയും അതേ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചു.

പുതിയ മുടിയഴകില്‍ താരങ്ങള്‍

സെലിബ്രിറ്റികളുടെ ഹെയര്‍സ്‌റ്റൈലിസ്റ്റ് അലിം ഹക്കിം ആണ് പാണ്ഡ്യയുടെയും ധോണിയുടെ സ്റ്റൈല്‍ പുതുക്കിയത്. ഇരുവരുടെയും ചിത്രങ്ങള്‍ ഹക്കിം പുറത്തുവിട്ടിട്ടുമുണ്ട്. ഇരു വശങ്ങളിലും പൂര്‍ണമായും ക്രോപ് ചെയ്ത രീതിയിലാണ് കളിക്കാരുടെ സ്റ്റൈല്‍. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ മുന്‍നിര കളിക്കാര്‍ പുതിയ മുടിയഴകില്‍ കളിക്കിറങ്ങും. ഇന്ത്യ ക്രിക്കറ്റ് ടീം ട്വിറ്ററിലും നാല് കളിക്കാരുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കളിയിലും ഇന്ത്യ മുന്നില്‍

കളിയിലും ഇന്ത്യ മുന്നില്‍

ടീമിലെ സ്‌റ്റൈലിഷ് കളിക്കാരനാണ് പാണ്ഡ്യ. ഇടയ്ക്കിടെ മുടികഴകിലും ആഭരണങ്ങളിലും മാറ്റം വരുത്തുന്ന പാണ്ഡ്യ ഇക്കാര്യംകൊണ്ടുതന്നെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. സ്‌റ്റൈലില്‍ മാത്രമല്ല, കളിയിലും പാണ്ഡ്യയും ടീം ഇന്ത്യയും മുന്നില്‍തന്നെയാണ്. നാല് മത്സരങ്ങളില്‍ ഒന്ന് മഴയെടുത്തെങ്കിലും ഏഴു പോയന്റുമായി ആദ്യ നാലില്‍ തുടരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇനി തുടര്‍മത്സരങ്ങള്‍

ഇനി തുടര്‍മത്സരങ്ങള്‍

ടീമുകളെല്ലാം അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ മാത്രമാണ് നാല് മത്സരങ്ങള്‍ കളിച്ചത്. ആദ്യ മത്സരം കളിക്കാന്‍ ഒരാഴ്ചയോളം വൈകിയതാണ് ഇന്ത്യ കളികളുടെ എണ്ണത്തില്‍ പിറകിലാകാന്‍ കാരണം. ലീഗ് മത്സരങ്ങളുടെ അവസാനം ഇന്ത്യയ്ക്ക് തുടരെ മത്സരങ്ങളുണ്ട്. ഇംഗ്ലണ്ട് ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിനിടയില്‍ ഒരു ദിവസം മാത്രമാണ് ഇടവേളയുള്ളത്.

Story first published: Thursday, June 20, 2019, 11:16 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+