വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്കില്‍ വികാരഭരിതനായി ശിഖര്‍ ധവാന്‍; കവിതയുമായി സോഷ്യല്‍ മീഡിയയില്‍

ഇന്ത്യൻ ക്യാമ്പിന് ആത്മവിശ്വാസം പകർന്ന് ധവാൻ

നോട്ടിങ്ഹാം: ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന്റെ പിന്നാലെ പരിക്കേറ്റ് പുറത്തുപോകേണ്ടിവന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ കവിതയുമായി സോഷ്യല്‍ മീഡിയയില്‍. ഡോക്ടര്‍മാര്‍ മൂന്നാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചതോടെ ലോകകപ്പില്‍ ശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍ ധവാന് നഷ്ടമാകും. ടീം സെമി ഫൈനലില്‍ കടന്നാല്‍ മാത്രമേ ധവാന് കളിക്കാന്‍ കഴിയുകയുള്ളൂ.

shikhardhawan

ലോകകപ്പ് നഷ്ടമാകുമെന്നറിഞ്ഞ ധവാന്‍ വൈകാരികമായ പ്രതികരണവുമായാണ് എത്തിയിട്ടുള്ളത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കവിതകുറിച്ച ധവാന്‍ തിരിച്ചുവരുമെന്ന പ്രത്യാശ പങ്കുവെച്ചു. ഡോ. രഹാത് ഇന്‍ഡോറിയുടെ കവിതയാണ് ധവാന്‍ പങ്കുവെച്ചത്. തിരിച്ചുവരാനുള്ള പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് കവിതയിലെ വരികള്‍. തനിക്കതിന് കഴിയുമെന്നും ധവാന്‍ സൂചിപ്പിക്കുന്നു.

ലോകകപ്പ്: പാകിസ്താന്‍ പൊരുതി വീണു, ഓസ്‌ട്രേലിയ വീണ്ടും വിജയവഴിയില്‍ലോകകപ്പ്: പാകിസ്താന്‍ പൊരുതി വീണു, ഓസ്‌ട്രേലിയ വീണ്ടും വിജയവഴിയില്‍

ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നില്ല. ഇന്ത്യന്‍ ഫിസിയോയുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താരം. ധവാന് എത്രയും പെട്ടെന്ന് സുഖപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് തീരുമാനം. അതേസമയം, ഓപ്പണര്‍ക്ക് പകരക്കാരനായി ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലേക്ക് വിളിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ പന്ത് ടീമിനൊപ്പം പരിശീലനം ആരംഭിക്കും. അതേസമയം, ന്യൂസിലന്‍ഡിനെതിരെ വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ ആരെങ്കിലുമാകും കളിക്കാനിറങ്ങുക.

Story first published: Thursday, June 13, 2019, 8:38 [IST]
Other articles published on Jun 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X