ധോണിയുടെ സ്വപ്‌നം പൂവണിയുന്നു; പാരച്യൂട്ടില്‍ പറന്ന് പരിശീലനം തുടങ്ങി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും അവധിയെടുത്ത് സൈനിക പരിശീലനത്തിന് പോയ ധോണി പരിശീലനം ആരംഭിച്ചു. ലോകകപ്പില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് നാട്ടിലെത്തിയശേഷം ധോണിക്കെതിരെ വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണി വിരമിക്കണമെന്ന ആവശ്യവും ശക്തമായി. ഇതിനിടെയാണ് സൈനിക പരിശീലനത്തിന് അവധിവാങ്ങി ധോണി പാരച്യൂട്ട് പരിശീനം ആരംഭിച്ചത്.

സൈനിക പരിശീലന ആവശ്യത്തെ തുടര്‍ന്ന് ധോണിയെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ സൈനിക പരിശീലനത്തിനായി അപേക്ഷയും നല്‍കി. ധോണിയുടെ അപേക്ഷ അംഗീകരിച്ച സൈന്യം ഇന്ത്യന്‍ ആര്‍മിയുടെ ബെംഗളുരുവിലെ പാരച്യൂട്ട് റെജിമെന്റിലാണ് താരത്തിന് പരിശീലനം നല്‍കുന്നത്. ധോണി ഏതുരീതിയിലാണോ ക്രിക്കറ്റിനെ സ്‌നേഹിച്ചത് അതേ രീതിയിലാണ് സൈനിക സേവനത്തേയും കാണുന്നതെന്നാണ് ആര്‍മി ഒഫീഷ്യലിന്റെ പ്രതികരണം.
ധോണിക്ക് 2011ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി നല്‍കിയിരുന്നു. ഇതിനുശേഷം 2015ല്‍ താരം പാരച്യൂട്ട് പരിശീലനവും നടത്തി. അഞ്ചുതവണയാണ് അന്ന് ധോണി പാരച്യൂട്ട് ഉപയോഗിച്ച് താഴെയിറങ്ങിയത്. പാരച്യൂട്ട് പരിശീലനം കൂടുതല്‍ മികച്ച രീതിയില്‍ നടത്താനാണ് ധോണി വീണ്ടും എത്തിയിരിക്കുന്നത്. ലോകകപ്പ് തോല്‍വി നല്‍കിയ വിമര്‍ശനങ്ങളില്‍നിന്നും തത്കാലം മാറിനില്‍ക്കുാനും ധോണിക്ക് ഇത് ഉപകരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications