Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ഹിറ്റ്മാന്‍ ആയത് എങ്ങനെ? ആ രഹസ്യം വെളിപ്പെടുത്തി സ്റ്റാര്‍ ഓപ്പണര്‍, ആദ്യം കേട്ടത് അന്ന്...

ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ സ്ഥാനം. ബൗളര്‍മാരോട് ഒരു ദാക്ഷിണ്യവും കാണിക്കാതെ അടിച്ചുപരത്തുന്ന രോഹിത് മൂന്നു ഡബിള്‍ സെഞ്ച്വറികളും ഏകദിനത്തില്‍ ഇതിനകം നേടിക്കഴിഞ്ഞു. ലോക റെക്കോര്‍ഡ് കൂടിയാണിത്.

ഈ അറ്റാക്കിങ് ശൈലി കൊണ്ടു തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തിന് ഹിറ്റ്മാനെന്ന വിളിപ്പേര് നല്‍കിയത്. എന്നാല്‍ ഈ പേരിന്റെ പിറവിയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്.

ആദ്യമായി കേള്‍ക്കുന്നത്

ആദ്യമായി കേള്‍ക്കുന്നത്

തന്റെ പേര് ഇംഗ്ലീഷിലെഴുതുമ്പോള്‍ അവസാനത്തെ മൂന്ന് അക്ഷരങ്ങളായ ഹിറ്റിനൊപ്പം മാന്‍ കൂടി ചേര്‍ന്നതോടെയാണ് തനിക്കു ഹിറ്റ്മാനെന്നു പേര് വീണതെന്നു രോഹിത് പറയുന്നു. ആദ്യമായി തന്നെ ഇങ്ങനെ വിളിച്ചത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രൊഡക്ഷന്‍ ഹൗസില്‍പ്പെട്ട ഒരാളായിരുന്നു. പിഡിയെന്നാണ് രോഹിത് ഇയാളെ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഹിറ്റ്മാനാണ് താങ്കളെന്ന് അയാള്‍ തന്നോടു പറഞ്ഞു. 2013ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ താന്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷമായിരുന്നു ഇതെന്നും രോഹിത് വെളിപ്പെടുത്തി.

കമന്റേറ്റര്‍മാര്‍ ഏറ്റെടുത്തു

കമന്റേറ്റര്‍മാര്‍ ഏറ്റെടുത്തു

ഹിറ്റ്മാനെന്ന് പിഡി തന്നെ വിശേഷിപ്പിച്ചത് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ തന്നെ ചില കമന്റേറ്റര്‍മാരുടെയും ശ്രദ്ധയില്‍ പെട്ടു. പിന്നീട് അവര്‍ ഈ പേരാണ് കമന്ററിയില്‍ പലപ്പോഴും ഉപയോഗിച്ചത്. ഇതോടെ ഈ പേര് ലോക മുഴുവന്‍ അറിയുകയും പിന്നീട് അത് തന്റെ വിളിപ്പേരായി മാറുകയും ചെയ്യുകയായിരുന്നുവെന്ന് രോഹിത് വിശദമാക്കി.
ഐപിഎല്ലില്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയിയാണ് ഹിറ്റ്മാന്റെ പിറവിയെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

ആദ്യത്തെ പേര് മാഗിമാന്‍

ആദ്യത്തെ പേര് മാഗിമാന്‍

കരിയറിന്റെ ആദ്യ കാലത്ത് മാഗി മാനെന്നായിരുന്നു രോഹിത്തിനെ കളിയാക്കി വിളിച്ചിരുന്നത്. കാരണം അന്നു ക്രീസിലെത്തിയാല്‍ ഒന്നോ, രണ്ടോ മിനിറ്റ് കൊണ്ട് പുറത്താവുകയെന്നതായിരുന്നു താരത്തിന്റെ രീതി. എന്നാല്‍ മധ്യനിരയില്‍ നിന്നും ഓപ്പണിങിലേക്കു മാറിയതോടെ രോഹിത്തിന്റെ കരിയര്‍ അടിമുടി മാറുകയായിരുന്നു.
തുടര്‍ച്ചയായി മിന്നുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം ഓപ്പണിങില്‍ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

Story first published: Wednesday, May 22, 2019, 12:08 [IST]
Other articles published on May 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+