For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തൊരടി... വാര്‍ണര്‍ 'അടിച്ചിട്ട' ഇന്ത്യന്‍ ബൗളര്‍ക്കു ജീവന്‍ തിരിച്ചുകിട്ടി, ഓസീസിന് ആശ്വാസം

ശനിയാഴ്ച ഓവലിലാണ് സംഭവം

By Manu

ഓവല്‍: ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഷോട്ട് തട്ടി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഇന്ത്യന്‍ വംശജനായ നെറ്റ് ബൗളറുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. താരം നടക്കാന്‍ തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഓവലിലായിരുന്നു സംഭവം. ഇന്ത്യക്കെതിരേ ഞായറാഴ്ച നടന്ന മല്‍സരത്തിനു മുന്നോടിയായി ഓസീസ് ടീം നെറ്റ്‌സില്‍ പരിശീലനം നടത്തവെയാണ് നാടകീ സംഭവങ്ങള്‍ അരങ്ങേറിയത്.

warner

ജയ് കിഷന്‍ പ്ലാഹയെന്ന ഇന്ത്യന്‍ വംശജനായ നെറ്റ് ബൗളര്‍ വാര്‍ണറുടെ കരുത്തുറ്റ ഷോട്ട് തലയില്‍ തട്ടി വീഴുകയായിരുന്നു. ഈ സംഭവം വാര്‍ണര്‍ക്കും ഓസീസ് ടീമിനും ശരിക്കും ഷോക്കായിരുന്നു. ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ പ്ലാഹയെ ഓസീസ് ടീമിന്റെ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമാരും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍ സമീപത്തുള്ള ആശുപത്രിയിലേക്കു സ്‌ട്രെച്ചറില്‍ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ പ്ലാഹ അബോധാവസ്ഥയിലായിരുന്നില്ല. തുടര്‍ന്നു സ്‌കാനിങിനു വിധേയനാക്കിയപ്പോള്‍ സാരമായ പരിക്കുകളൊന്നും തലയ്ക്കു സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തുകയായിരുന്നു.

ഒടുവില്‍ തനിക്കു നടക്കാന്‍ കഴിഞ്ഞുവെന്നാണ് ആശുപത്രിയില്‍ വച്ച് ആദ്യമായി നടന്ന ശേഷം പ്ലാഹ പ്രതികരിച്ചത്. ഇത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. തനിക്കു എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കിയവരോടു നന്ദിയുണ്ട്. ലോകമെമ്പാടുമുള്ള നിങ്ങളുടെയെല്ലാം പ്രാര്‍ഥനയാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 11, 2019, 16:32 [IST]
Other articles published on Jun 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+