ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊളംബിയന്‍ ചെസ് താരത്തോട് മത്സരത്തിനിടെ വിവാഹാഭ്യര്‍ഥന നടത്തി
ദില്ലി: ജോര്‍ജിയയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാടിനിടെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊളംബിയന്‍ താരത്തോട് വിവാഹാഭ്യര്‍ഥന നടത്തി. പ്രണയത്തിന് ഭാഷയോ കാലമോ അതിര്‍ത്തിയോ ഇല്ലെന്ന് തെളിയിക്കുകയായിരുന്നു ചെസ് താരം കൂടിയായ നിഖിലേഷ് ജെയ്‌നും ആഞ്ചല ലോപ്പസും തമ്മിലുള്ള പ്രണയം. കൊളംബിയ ചൈന മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു നിഖിലേഷിന്റെ നാടകീയ നീക്കം.
കാല്‍മുട്ടുകുത്തി നിഖിലേഷ് വിവാഹമോതിരം നീട്ടി എന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ആഞ്ചലയ്ക്ക് നൂറുവട്ടം സമ്മതം. ചുറ്റും നിന്ന മാധ്യമ പ്രവര്‍ത്തകരുടെയും ചെസ് താരങ്ങളുടെയും സാന്നിധ്യത്തില്‍ നിഖിലേഷ് മോതിരമണിയിക്കുകയും ചെയ്തു. നിഖിലേഷിന്റെ പൊടുന്നനെയുള്ള നീക്കത്തില്‍ ആഞ്ചല അല്‍പം അമ്പരന്നെങ്കിലും നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നു ഇതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ആഞ്ചലയുടെ സഹോദരിയെ നിഖിലേഷ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി നടപ്പാക്കുകയും ചെയ്തു. ആഞ്ചലയും നിഖിലേഷും ഒന്നരവര്‍ഷത്തോളമായി പ്രണയത്തിലാണ്. ഭാഷ പ്രശ്‌നമാണെങ്കിലും ഓണ്‍ലൈന്‍ ട്രാന്‍സിലേഷന്‍ ഉപയോഗിച്ചാണ് കൂടുതലും സംസാരിക്കുള്ളതന്ന് നിഖിലേഷ് പറഞ്ഞു. ആഞ്ചലയ്ക്ക് സ്പാനിഷ് മാത്രമേ കാര്യമായി വഴങ്ങൂ. നിഖിലേഷിന് ഹിന്ദിയും ഇംഗ്ലീഷും. എന്നാല്‍, തങ്ങളുടെ പ്രണയത്തിന് അതൊന്നും തടസ്സമായിട്ടില്ലെന്നും ഇരു വീട്ടുകാര്‍ക്കും സമ്മതമാണെന്നും നിഖിലേഷ് അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications