Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജാവലിന്‍ ത്രോയില്‍ ശിവ്പാല്‍ സിങ് ഒളിമ്പിക്‌സിന് യോഗ്യത നേടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ശിവ്പാല്‍ സിങ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി. സൗത്ത് ആഫ്രിക്കയില്‍ നടന്ന എസിഎന്‍ഡബ്ലു മീറ്റിലെ പ്രകടനത്തോടെയാണ് ശിവ്പാല്‍ യോഗ്യത ഉറപ്പാക്കിയത്. ഇതോടെ ഇന്ത്യയില്‍നിന്നും രണ്ടാമത്തെ താരമാണ് ഈ ഇനത്തില്‍ യോഗ്യത നേടിയത്. നേരത്തെ മറ്റൊരു ഇന്ത്യന്‍ താരമായ നീരജ് ചോപ്രയും ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിക്കായിരുന്നു. 87.86 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ടോക്യോ ടിക്കറ്റ് ഉറപ്പാക്കിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ യോഗ്യത നേടുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരം കൂടിയായി ശിവ്പാല്‍ സിങ്.

അഞ്ചാമത്തെ അവസരത്തില്‍ 85.47 മീറ്റര്‍ ദൂരമെറിഞ്ഞാണ് ശിവ്പാല്‍ യോഗ്യത നേടിയത്. ആദ്യ മൂന്ന് ത്രോയിലും ശിവ്പാലിന് 80 മീറ്റര്‍ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. 85 മീറ്ററാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് മീറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍സില്‍ കടക്കാന്‍ കഴിയാതിരുന്ന ശിവ്പാലിന് ഇപ്പോഴത്തെ നേട്ടം ആത്മവിശ്വാസമുയര്‍ത്തും. 86.23 മീറ്റര്‍ ദൂരമാണ് ശിവ്പാലിന്റെ മികച്ച ദൂരം. നേരത്തെ വുഹാനില്‍ നടന്ന ലോക മിലിട്ടറി ഗെയിംസില്‍ താരം സ്വര്‍ണം നേടിയിരുന്നു.

shivpalsinghjavelinolympicselection

കേന്ദ്ര കായികമന്ത്രി കിരിണ്‍ റിജിജു ശിവ്പാലിനെ അനുമോദിച്ച് ട്വീറ്റ് ചെയ്തു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നും നല്ല വാര്‍ത്തയാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതേ മീറ്റില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ആര്‍ഷ്ദീപ് സിങ്ങിന് യോഗ്യത ഉറപ്പാക്കാനായില്ല. 75.02 മീറ്ററാണ് ആര്‍ഷദീപിന് കണ്ടെത്താനായത്. വനിതാ വിഭാഗത്തില്‍ അന്നു റാണിയും പരാജയപ്പെട്ടു. 61.15 മീറ്റര്‍ ദൂരമാണ് അന്നു റാണി ജാവലിന്‍ എറിഞ്ഞത്. 64 മീറ്ററാണ് ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്.

Story first published: Wednesday, March 11, 2020, 9:40 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+