ന്യൂഡല്‍ഹി: മരുന്നടിയുമായി ബന്ധപ്പെട്ട് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അമിത് ദാഹിയയെ നാലുവര്‍ഷത്തേക്ക് വിലക്കി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് മറ്റൊരാളുടെ സാമ്പിള്‍ നല്‍കിയാണ് താരം നാഡയെ കബളിപ്പിച്ചത്. ഇക്കാര്യം കണ്ടെത്തിയ നാഡ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഹരിയാണയിലെ സോനാപേട്ടില്‍ 2019 ഏപ്രിലില്‍ നടന്ന നാഷണല്‍ ജാവലിന്‍ ത്രോ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദാഹിയ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 68.21 മീറ്റര്‍ദൂരം കണ്ടെത്തിയ ദാഹിയയോട് സാമ്പിള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഹരിയാണതാരം മറ്റൊരാളുടെ സാമ്പിളാണ് പരിശോധനയ്ക്കായി നല്‍കിയത്. നാഡ പരിശോധനയില്‍ സാമ്പില്‍ നല്‍കിയയാള്‍ക്ക് മെഡല്‍ ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് യുണൈറ്റഡ്; ഇറ്റലിയില്‍ മിലാന് ജയം
സാമ്പിള്‍ നല്കുന്ന മുറിയിലേക്ക് മറ്റൊരാളെയാണ് ദാഹിയ അയച്ചിരുന്നത്. പദ്ധതി പൊളിഞ്ഞതോടെ ദാഹിയയുടെ അപരന് രക്ഷപ്പെടുകയും ചെയ്തു. ഇതാദ്യമായാണ് നാഡ ഇത്തരമൊരു കേസ് കൈകാര്യം ചെയ്യുന്നത്. കായിക താരത്തിന്റെ സാമ്പിള്‍ പരിശോധിക്കാതെതന്നെ അയാളെ സസപ്ഡെന്ഡ് ചെയ്യാന്‍ നാഡയ്ക്ക് മതിയായ തെളിവുകള്‍ ലഭിച്ചു. ഉത്തേജക വിരുദ്ധ നിയമം ദാഹിയ തെറ്റിച്ചതായാണ് കണ്ടെത്തല്‍.