Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി താരം റാണി രാംപാലിന് വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലിന് വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഇതാദ്യമായാണ് ഹോക്കി താരത്തിന് വേള്‍ഡ് ഗെയിംസ് അത്ലറ്റിക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള കായിക പ്രേമികളില്‍ 20 ദിവസം നടന്ന വോട്ടെടുപ്പില്‍ 705, 610 പേര്‍ പങ്കെടുത്തു. 99,477 വോട്ടുകളാണ് റാണിയ്ക്ക് ലഭിച്ചത്.

സമീപകാലത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം നടത്തിയ കുതിപ്പിന് പിന്നില്‍ റാണിയുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യ എഫ്ഐഎച്ച് സീരീസ് ഫൈനല്‍സ് വിജയിച്ചപ്പോള്‍ റാണി ആയിരുന്നു പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. റാണിയുടെ നേതൃത്വത്തില്‍ ടീം ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തു. ഹോക്കി ആരാധകര്‍ക്കും രാജ്യത്തിനും ഇന്ത്യന്‍ ടീമിനുമായി പുരസ്‌കാരം സമര്‍പ്പിക്കുകയാണെന്ന് റാണി പറഞ്ഞു.

ranirampal

2019 നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. 2020ലിലും ഇന്ത്യന്‍ ഹോക്കിക്ക് കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടോക്യോ ഒളിമ്പിക്‌സിന്റെ വര്‍ഷം കൂടിയായതിനാല്‍ ഇന്ത്യന്‍ ഹോക്കിക്ക് മഹത്തായ വര്‍ഷമാരിക്കും ഇതെന്ന് ഇന്ത്യയ്ക്കുവേണ്ടി 240ല്‍ അധികം മത്സരങ്ങളിലിറങ്ങിയ റാണ് പറഞ്ഞു. 92,000 വോട്ടുകള്‍ നേടി യുക്രൈനിന്റെ കരാട്ടെ താരം സ്റ്റാനിസ്ലേവ് ഹൗറുണ രണ്ടാം സ്ഥാനവും, കനേഡിയന്‍ പവര്‍ലിഫ്റ്റിംഗ് താരം റഹിയ സ്റ്റിന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Story first published: Friday, January 31, 2020, 11:19 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+