വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീ ടു ക്രിക്കറ്റിലും; പ്രമുഖ താരത്തിനെതിരെ ഇന്ത്യന്‍ വിമാന ജീവനക്കാരിയുടെ ആരോപണം

മുംബൈ: ലോകവ്യാപകമായി ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മി ടു കാമ്പയിന്‍ നടന്നുകൊണ്ടിരിക്കെ ക്രിക്കറ്റ് ലോകത്തെ പ്രമുഖനായ താരത്തിനെതിരെ ആരോപണവുമായി ഇന്ത്യന്‍ വിമാനജീവനക്കാരി രംഗത്തെത്തി. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് വിമാനജീവനക്കാരി ആരോപണവുമായി എത്തിയിരിക്കുന്നത്.

Arjuna Ranatunga

രണതുംഗ തന്നെ ലൈംഗികമായി സ്പര്‍ശിച്ചെന്ന് യുവതി വെളിപ്പെടുത്തി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. സംഭവം അന്നുതന്നെ റിസപ്ഷനില്‍ പറഞ്ഞെങ്കിലും ഇതു നിങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് അവര്‍ പറഞ്ഞതെന്ന് യുവതിയുടെ കുറിപ്പിലുണ്ട്.

ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ട്? എന്‍റര്‍ടെയ്നര്‍ ഒരാള്‍ മാത്രം!! അത് ഇന്ത്യന്‍ സൂപ്പര്‍ താരം...ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ട്? എന്‍റര്‍ടെയ്നര്‍ ഒരാള്‍ മാത്രം!! അത് ഇന്ത്യന്‍ സൂപ്പര്‍ താരം...

കടുത്ത ക്രിക്കറ്റ് ആരാധികയായ സുഹൃത്തിനായി ഓട്ടോഗ്രാഫ് വാങ്ങാനായി ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. അവിടെ എത്തിയപ്പോള്‍ ഏഴോളം താരങ്ങളുണ്ടായിരുന്നു. ഭീതിയിലായ താന്‍ മടങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, സുഹൃത്ത് മടങ്ങാന്‍ കൂട്ടാക്കിയില്ല. നീന്തല്‍ കുളത്തിന് സമീപമെത്തിയപ്പോള്‍ രണതുംഗ തന്റെ അരക്കെട്ടില്‍ കയറിപ്പിടിക്കുകയും നെഞ്ചിനരികിലൂടെ വിരലോടിച്ചതായും യുവതി പറഞ്ഞു.

ഭയന്നു ശബ്ദമുയര്‍ത്തിയ താന്‍ പോലീസില്‍ പരാതി പറയുമെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തി. ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ഇടപെടാന്‍ അവര്‍ കൂട്ടാക്കിയുമില്ലെന്നും യുവതി വെളിപ്പെടുത്തി. 2001ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയ രണതുംഗ ശ്രീലങ്കയില്‍ പെട്രോളിയം റിസോഴ്‌സസ് ഡെവലപ്‌മെന്റ് മന്ത്രിയാണിപ്പോള്‍. യുവതിയുടെ വെളിപ്പെടുത്തല്‍ ശ്രീലങ്കയില്‍ രാഷ്ട്രീയമായി വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നുറപ്പാണ്.

Story first published: Thursday, October 11, 2018, 12:23 [IST]
Other articles published on Oct 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X