വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: വീട്ടില്‍ കഴിയുന്ന താരങ്ങള്‍ക്ക് ഹിറ്റ്‌നസ് ടിപ്‌സ് നല്‍കി ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്

മുംബൈ: കൊറോണ വൈറസ് വ്യാപകമായതിനെത്തുടര്‍ന്ന് എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊറോണ നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കുടുംബത്തോടൊപ്പം വീടുകളിലാണുള്ളത്. അപ്രതീക്ഷിത ഇടവേള കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടിപ്‌സ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങളാണ് ശ്രീധര്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കുവേണ്ടി നിര്‍ദേശിച്ചിരിക്കുന്നത്. വ്യായാമം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രീധര്‍ പങ്കുവെച്ചത്. കായിത താരങ്ങള്‍ക്ക് കായികക്ഷമത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധര്‍ വ്യായാമ മുറകള്‍ കാട്ടിക്കൊടുത്തിരിക്കുന്നത്. ശ്രീധറിന്റെ വീഡിയോക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഇടയില്‍ നിന്ന് ലഭിക്കുന്നത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയും റദ്ദാക്കിയിരുന്നു.

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ നടത്തിപ്പും അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസിനെ ഇതുവരെയായും പ്രതിരോധിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത കുറവാണ്. നിലവിലെ സ്ഥിതി ഇനിയും നീണ്ടുപോയാല്‍ ഈ വര്‍ഷം അവസാനം നടക്കേണ്ട ടി20 ലോകകപ്പടക്കം മാറ്റിവെക്കേണ്ട സ്ഥിതി വന്നേക്കും. കൊറോണയെത്തുടര്‍ന്ന് എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്.മിക്ക താരങ്ങളും വീടുകളില്‍ത്തന്നെയാണുള്ളത്. വീട്ടില്‍ പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. ഫുട്‌ബോള്‍ മേഘലയിലെ പലര്‍ക്കും ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സീരി എ ക്ലബ്ബായ യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ramakrishnan-sridhar

<strong>ഏപ്രിലിലും ഐപിഎല്‍ തുടങ്ങില്ല? ബിസിസിഐ ഒഴിവാക്കിയ നിലയില്‍! പുതിയ സൂചനകള്‍ ഇങ്ങനെ</strong>ഏപ്രിലിലും ഐപിഎല്‍ തുടങ്ങില്ല? ബിസിസിഐ ഒഴിവാക്കിയ നിലയില്‍! പുതിയ സൂചനകള്‍ ഇങ്ങനെ

ഡിബാല, ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നിരീക്ഷണത്തിലാണ്. മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ സ്ഥിരീകരിച്ചു. റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് കൊറോണ ബാധയെത്തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. നിരവധി താരങ്ങള്‍ കൊറോണ ബാധിതര്‍ക്ക് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊറോണയെത്തുടര്‍ന്ന് ഒളിംപിക്‌സടക്കം മാറ്റിവെക്കേണ്ട അവസ്ഥയാണ്. മാറ്റങ്ങളോടെ ഒളിംപിക്‌സ് നടത്താന്‍ സംഘാടകര്‍ പദ്ധതിയിടുന്നുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പല രാജ്യങ്ങളും ഒളിംപിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ച് കഴിഞ്ഞു.

രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഒളിംപിക്‌സ് നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് കാനഡ വ്യക്തമാക്കിക്കഴിഞ്ഞു. ലോകത്തില്‍ ഇതിനോടകം 341561 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 14,748 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 99,040 ആളുകള്‍ സുഖം പ്രാപിച്ചു. ഇറ്റലിയിലാണ് നിലവില്‍ വൈറസ് വ്യാപനം ഏറ്റവും ശക്തം. രോഗത്തിന് മരുന്നില്ലാത്തതിനാല്‍ വരാതെ സൂക്ഷിക്കുക എന്നത് മാത്രമാണ് ഏക വഴി. കൊറോണ വൈറസ് കായിക ലോകത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്ന്. ജൂണ്‍ മാസത്തോടെ മത്സരങ്ങളെല്ലാം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് നിലവില്‍ കായിക ലോകമുള്ളത്.

Story first published: Monday, March 23, 2020, 16:44 [IST]
Other articles published on Mar 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X