Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് കുതിരസവാരിക്ക് ഇന്ത്യന്‍ താരം ഫവാദ് മിര്‍സ; 20 വര്‍ഷത്തിനുശേഷം ആദ്യം

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ കുതിര സവാരി ഇനത്തില്‍ മത്സരിക്കാന്‍ ഇന്ത്യന്‍താരം ഫവാദ് മിര്‍സ യോഗ്യത നേടി. ഇന്ത്യന്‍താരത്തിന് യോഗ്യത ലഭിച്ചകാര്യം ഒദ്യോഗികമായി അറിയിച്ചു. 20 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍താരം ഈ ഇനത്തില്‍ ഒളിമ്പിക്‌സിനെത്തുന്നത്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 36 വര്‍ഷത്തിനുശേഷം മിര്‍സയിലൂടെ ഇന്ത്യ മെഡല്‍ നേടിയിരുന്നു. ഇരുപത്തിയേഴുകാരനായ മിര്‍സ 1982ല്‍ ഏഷ്യന്‍ ഗെയിംസിലെ ഒരു മെഡലിനുശേഷമാണ് 2018ല്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡല്‍ നേടിയത്.

സിഡ്‌നി ഒളിമ്പിക്‌സില്‍ ഇംതിയാസ് അനീസ് വൈല്‍ഡ് കാര്‍ഡിലൂടെ മത്സരിച്ചശേഷം ഇതാദ്യമായാണ് മറ്റൊരു ഇന്ത്യന്‍താരം ഈ ഇനത്തില്‍ ഒളിമ്പിക്‌സിനെത്തുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. ഈ ഇനത്തില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന ബഹുമതിയും മിര്‍സ സ്വന്തമാക്കി. നേരത്തെ, 1996ലെ അറ്റ്‌ലാന്റ് ഒളിമ്പിക്‌സില്‍ എംജെ ലാംബ മത്സരിച്ചിരുന്നു.

fouaadmirza

യോഗ്യതാ മത്സരത്തില്‍ മത്സരിച്ച മിര്‍സ നേടിയ സ്‌കോറാണ് ഒളിമ്പിക്‌സിലേക്കും വഴിതുറന്നത്. ആറ് യോഗ്യതാ മത്സര ഇനങ്ങളില്‍ മിര്‍സ ആകെ 64 പോയന്റുകള്‍ നേടി. കഴിഞ്ഞദിവസം പുറത്തുവിട്ട റാങ്കിങ് പ്രകാരം സൗത്ത് ഈസ്റ്റ് ഏഷ്യ, ഒഷ്യാനിയ സോണില്‍ മിര്‍സ ഒന്നാം റാങ്കിലെത്തി. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഫവാദ് മിര്‍സ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയും വാനോളമാണ്.

Story first published: Wednesday, January 8, 2020, 11:49 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+