വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ടി20 ലീഗുകളില്‍ കോടികളുടെ വാതുവെപ്പ്; ഒറ്റ മത്സരത്തില്‍ ഒഴുകിയത് 225 കോടി രൂപ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്ന വാര്‍ത്ത പുതുമയുള്ള കാര്യമല്ല. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റിനെ കടത്തിവെട്ടുന്ന രീതിയിലാണ് ആഭ്യന്തര ക്രിക്കറ്റ് ലീഗുകളില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും കര്‍ണാടക ലീഗിലുമെല്ലാം കോടിക്കണക്കിന് രൂപയാണ് ബെറ്റിങ്ങിലൂടെ മറിയുന്നതെന്നാണ് ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തില്‍ മാത്രം 225 കോടി രൂപയുടെ ബെറ്റിങ് നടത്തിയെന്നാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര ബെറ്റിങ് ഏജന്‍സിയായ ബെറ്റ്‌ഫെയറിലൂടെയാണ് ഇത്രയും പണം കൈമാറ്റം ചെയ്യപ്പെട്ടത്. ടുട്ടി പാട്രിയോട്‌സും മധുരൈ പാന്തേഴ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു വാതുവെപ്പ്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ബിസിസിഐയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

വാറ്റ്‌ഫോഡിന്റെ പുതിയ പരിശീലകനായി നിജെല്‍ പിയേഴ്‌സണെ നിയമിച്ചുവാറ്റ്‌ഫോഡിന്റെ പുതിയ പരിശീലകനായി നിജെല്‍ പിയേഴ്‌സണെ നിയമിച്ചു

Indian domestic T20 cricket leagues betting

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ രണ്ട് ടീമുകളെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചിരുന്നു. എന്നാല്‍, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം തള്ളുകയായിരുന്നു. ടുട്ടി പാട്രിയോട്‌സിന്റെ രണ്ട് സഹ ഉടമകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നാണ് അസോസിയേഷന്റെ പക്ഷം. നേരത്തെ ഐപിഎല്ലിലെ ഒരു സ്ഥിരം കളിക്കാരനും രഞ്ജി ട്രോഫിയിലെ ഒരു പരിശീലകനും വാതുവെപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ബിസിസിഐയുടെ പരിശോധനയിലാണ്. ടി20 ലീഗുകളില്‍ ടീം ഉടമകളെ ഉപയോഗിച്ചാണ് വാതുവെപ്പ് നടക്കുന്നത്. അടുത്തിയ സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ഒരു കളിക്കാരനെ വാതുവെപ്പ് സംഘം സമീപിച്ചതായി ഗാംഗുലി സ്ഥിരീകരിച്ചിരുന്നു.

ടി20യില്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ചാഹല്‍; തിരുവനന്തപുരത്ത് മറികടക്കുമോ?ടി20യില്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ചാഹല്‍; തിരുവനന്തപുരത്ത് മറികടക്കുമോ?

കര്‍ണാടക പ്രീമിയര്‍ ലീഗിലും വാതുവെപ്പ് സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വാതുവെപ്പ് വ്യാപകമായതോടെ കര്‍ണാടക, തമിഴ്‌നാട് പ്രീമിയര്‍ ലീഗുകള്‍ അടുത്ത സീസണില്‍ നടക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. അഴിമതി വിരുദ്ധ യൂണിറ്റ് വാതുവെപ്പ് പരിശോധിച്ചുവരികയാണെന്ന് ഗാംഗുലി പറഞ്ഞു. വാതുവെപ്പ് നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Saturday, December 7, 2019, 13:54 [IST]
Other articles published on Dec 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X