Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാല് ദിന ടെസ്റ്റ് വേണ്ട; ബിസിസിഐയോട് നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍

മുംബൈ: 2023 ലെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നാല് ദിവമായി നടത്താനുള്ള ഐസിസിയുടെ പദ്ധതിക്കെതിരേ പലരീതിയുള്ള അഭിപ്രായമാണ് ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്ന് ഉയരുന്നത്. ഭൂരിഭാഗം ക്രിക്കറ്റ് ബോര്‍ഡുകളും ക്രിക്കറ്റ് അസോസിയേഷനുകളും നാല് ദിന ടെസ്റ്റിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു. പല പ്രമുഖ താരങ്ങളും നാല് ദിന ടെസ്റ്റിനോട് നോ പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാല് ദിന ടെസ്റ്റില്‍ തങ്ങളുടെ നിലപാടെന്തെന്ന് ബിസിസിഐയെ അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഐസിഎ). ഐസിഎയുടെ പ്രസിഡന്റ് അശോക് മല്‍ഹോത്ര ഐസിസിയുടെ മീറ്റിങ്ങില്‍ നാല് ദിന ടെസ്റ്റിന് എതിരായി വോട്ട് ചെയ്യണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടു.

ഇതേ നിലപാട് തന്നെയാണ് ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും (എഫ് ഐസിഎ) സ്വീകരിച്ചത്. നാല് ദിന ടെസ്റ്റ് എന്ന പദ്ധതി എന്തെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും അതിന്റെ നടത്തിപ്പിലും മറ്റ് മാറ്റങ്ങളെന്തൊക്കെയെന്ന് അറിയിക്കണമെന്നും എഫഐസിഎ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റില്‍ മത്സരത്തിന്റെ ഫലം കാണുന്നത് അഞ്ചാം ദിവസമാണ്. നിര്‍ണ്ണായകമാണ് ഈ ദിവസം. ഇത് ഒഴിവാക്കുന്നത് ഉചിതമാകില്ല. കൂടുതല്‍ ആളുകളെ എത്തിക്കാനാണെങ്കില്‍ പിങ്ക് ബോള്‍ ടെസ്റ്റിലൂടെ അത് സാധിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഇത്തരമൊരു മാറ്റമെന്നും മല്‍ഹോത്ര പറഞ്ഞു. നാല് ദിന ടെസ്റ്റ് എങ്ങനെ ഐസിസിക്ക് ലാഭമുണ്ടാക്കുമെന്ന് പറയണമെന്ന് എഫ്‌ഐസിഎ ചെയര്‍മാന്‍ ടോണി ഐറിഷും ആവശ്യപ്പെട്ടിട്ടുണ്ട്.

bcci0

കഴിഞ്ഞ ദിവസം നാല് ദിന ടെസ്റ്റിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്തും, ഓസീസ് സ്പിന്നര്‍ നഥാന്‍ ലയോണും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം രംഗത്തെത്തിയിരുന്നു .നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ നാല് ദിന ടെസ്റ്റ് ആശയത്തില്‍ നിന്ന് ഐസിസി പിന്മാറാനാണ് സാധ്യത.

Story first published: Thursday, January 9, 2020, 16:45 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+