വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെസ്റ്റിന്‍ഡീസില്‍ നിന്നും നാട്ടിലെത്തിയാല്‍ ഉടന്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി കോടതിയില്‍ കീഴടങ്ങും

കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്. കൊല്‍ക്കത്ത കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുകയാണ് ഷമി. പര്യടനം അവസാനിച്ചതോടെ ടീം അംഗങ്ങള്‍ അടുത്തദിവസംതന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഷമിക്കെതിരെ വാറന്റ് പുറത്തുവന്നത്.

ഷമി 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കില്‍ താരത്തെ അറസ്റ്റ് ചെയ്യും. ഷമിയും വീട്ടുകാരും മര്‍ദിച്ചെന്നാരോപിച്ചു കഴിഞ്ഞ വര്‍ഷം ഭാര്യ ഹസിന്‍ ജഹാന്‍ പരാതി കൊടുത്തിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഷമിക്കെതിരെ നടപടിയെടുക്കില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

യൂറോപ്പിലെ കൈമാറ്റജാലകം അടച്ചു; നെയ്മറെ തുടരും, ഇക്കാര്‍ഡി പിഎസ്ജിയില്‍; മറ്റു കൈമാറ്റങ്ങള്‍ ഇങ്ങനെയൂറോപ്പിലെ കൈമാറ്റജാലകം അടച്ചു; നെയ്മറെ തുടരും, ഇക്കാര്‍ഡി പിഎസ്ജിയില്‍; മറ്റു കൈമാറ്റങ്ങള്‍ ഇങ്ങനെ

mohammedshami

ഷമിയും ഭാര്യയും തമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍ നടന്നത് താരത്തെ നാണംകെടുത്തിയിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റും അവര്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ ആരോപണ പ്രത്യാരോപണങ്ങലും നടത്തി. ഷമിക്കെതിരെ ഭാര്യ ഒത്തുകളി ആരോപണവും ഉന്നയിച്ചിരുന്നെങ്കിലും ബിസിസിഐ അന്വേഷണത്തിനുശേഷം താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നിലവിലെ കേസില്‍ കോടതിയില്‍ നിന്നും ശിക്ഷ ലഭിക്കുകയാണെങ്കില്‍ ഷമിക്കെതിരെ ബിസിസിഐ നടപടി ഉറപ്പാണ്.

Story first published: Tuesday, September 3, 2019, 11:54 [IST]
Other articles published on Sep 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X