Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ഓപ്പണറായിരുന്ന മാധവ് ആപ്തെ (86) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1952നും 1953നും ഇടയില്‍ ഇന്ത്യന്‍ ടീമിലെ സാന്നിധ്യമായിരുന്ന മാധവ് ആപ്‌തെ മികച്ച ഓപ്പണറായിരുന്നു. കരിയറില്‍ ആകെ ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 542 റണ്‍സ് നേടിയിട്ടുണ്ട്. 163 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍നിന്ന് 3,336 റണ്‍സ് ആണ് ആപ്തെയുടെ സമ്പാദ്യം. 46 രഞ്ജി ട്രോഫി മത്സരത്തില്‍ ബോംബെയ്ക്കുവേണ്ടി കളിച്ചു. പിന്നീട് 3 മത്സരങ്ങളില്‍ ബംഗാളിനായും പാഡണിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് 6 സെഞ്ച്വറികളും 16 അര്‍ധസെഞ്ചറികളും നേടിയിട്ടുണ്ട്.

madhavapte

മുംബൈയില്‍ 1932ലായിരുന്നു ജനനം. ലെഗ് സ്പിന്നറായി കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആയാണ് അറിയപ്പെട്ടത്. എല്‍ഫിന്‍സ്റ്റണ്‍ കോളേജിലെ പഠനകാലത്ത് വിനു മങ്കാദിന്റെ പരിശീലനവും ലഭിച്ചു. മങ്കാദിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാറ്റ്‌സ്മാനായി മാറുന്നത്. കരിയറിനുശേഷം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. ലെജന്റ്‌സ് ക്ലബ്ബിന്റെ ചീഫായും അദ്ദേഹം ക്രിക്കറ്റിനായി പ്രവര്‍ത്തിച്ചു.

Story first published: Monday, September 23, 2019, 12:07 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+